0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

ഞാൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു.

" ദേ പെണ്ണെ അടങ്ങി ഇരി, എന്റെ കയ്യിൽ ചട്ടുകം ആണ് ഇരിക്കുന്നെ, ഞാൻ എടുത്ത് കവിളിൽ വെക്കും " അമ്മ രാവിലെ തന്നെ കലിപ്പിൽ ആണ്.

" ചോരി, ഉറങ്ങി പോയിട്ടല്ലേ അമ്മൂസെ, ദോശ വേണേൽ ഞാൻ ചുടാം " ഞാൻ അമ്മയെയും ഒന്നൂടെ ചേർത്ത് പിടിച്ചിട്ട് ആ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.

"മതി മതി സോപ്പ് ഇട്ടത്, നീ പോയി കുളിക്കാൻ നോക്ക് ആദ്യ ആഴ്ച തന്നെ ക്ലാസ്സ്‌ ലേറ്റ് ആക്കണ്ട "

" താങ്ക്യു " അമ്മക്ക് ഒരു ഉമ്മ കൂടി കൊടുത്തിട്ട് ഞാൻ വേഗം കുളിക്കാനായി ഓടി. ഇത്രയേ ഉള്ളു ന്റെ അമ്മ. എത്ര കലിപ്പിൽ ആണേലും ഞങ്ങൾ ഒന്ന് സോപ്പിട്ടാൽ അലിയും. ഞാൻ വേഗം തന്നെ കുളിച് ഇറങ്ങി. എനിക്ക് ഏറ്റവും പ്രീയപ്പെട്ട ചുവന്ന കളർ ചുരിദാർ എടുത്തിട്ടു, കണ്ണ് എഴുതി, മൂക്കുത്തി എടുത്തണിഞ്ഞു. പിന്നെ ഞാൻ പതിയെ കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. Mm ഒരു ഭംഗി ഒക്കെ ഉണ്ട്.

" ഇതൊക്കെ പുതിയ കലാ പരുപാടി ആണല്ലോ, കോളജിൽ കാലെടുത്തു വെച്ചപ്പോഴേ ഇങ്ങനെ ആണേൽ ഇനി ന്തൊക്കെ കാണേണ്ടി വരും ഈശ്വരാ "

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്ന് ബുക്ക് തപ്പി കൊണ്ടിരുന്ന ആതു വിനെ ഞാൻ കണ്ടത്.

" നീ ക്ലാസ്സിൽ പോവാൻ നോക്ക് പെണ്ണെ " ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അവൾ ഒന്ന് അമർത്തി മൂളിയിട്ട് പുറത്തേക്ക്

💬 Comments

View all comments