0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

പോയി. അവൾ പത്താം ക്ലാസിൽ ആയത് കൊണ്ട് ടൂഷൻ ഒക്കെ ഉണ്ട്, അത് കൊണ്ട് നേരത്തെ പോണം. ഞാൻ ചായ കുടിക്കാൻ ചെന്നപ്പോൾ അവൾ പോയിരുന്നു.

" അമ്മൂസെ അച്ഛ ഉണർന്നില്ലേ?? " ചൂട് ദോശയിലേക്ക് ചമ്മന്തി കോരി ഒഴിച്ച് കൊണ്ട് ഞാൻ ചോദിച്ചു.

" അച്ഛൻ രാവിലെ തന്നെ പോയി, വിശ്വനാഥൻ സാർ ഓട്ടം വിളിച്ചിരുന്നു "

വിശ്വനാഥൻ സാർ ഞങ്ങളുടെ അയൽവാസി ആണ്, റിട്ടേർഡ് സ്കൂൾ മാഷ് ആണ്, hm ആയിരുന്നു. നാട്ടിൽ എല്ലാരും ബഹുമാനിക്കുന്ന മനുഷ്യൻ. പണ്ട് അച്ഛനും അമ്മയും ഇങ്ങോട്ട് ചേക്കേറിയപ്പോൾ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. വീട് ഒക്കെ ശരിയാക്കി കൊടുത്തത് സാർ ആയിരുന്നു. വീട്ടിൽ കാർ ഒക്കെ ഉണ്ടെന്കിലും എവിടേലും പോണെങ്കിൽ അച്ഛയെ ആണ് വിളിക്കാർ. സാറിന് ഒരു മകൻ ആണ് സഹദേവൻ സാർ. പുള്ളിയും ഒരു അധ്യാപകൻ ആണ്, +1, +2 എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു. സാറിന് എന്നെ വലിയ ഇഷ്ടം ആണ്. പുള്ളിക്ക് രണ്ടു മക്കൾ ആണ്, അജയ്, വിജയ്. അജയേട്ടൻ ഇത്തിരി ഉടായിപ്പ് ആണ്, ഞങ്ങൾ പഠിക്കുന്ന കോളജിൽ ആണ് പുള്ളി പഠിച്ചിരുന്നത്, കഴിഞ്ഞകൊല്ലം എന്തോ അടിപിടി ഉണ്ടാക്കി കോളജിൽ നിന്ന് ഡിസ്മിസ്സൽ വാങ്ങിച്ചു. പിന്നെ വിജയ്, അവൻ ഒരു പാവത്താൻ ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽ എന്റെ ക്ലാസ്സ്‌ മേറ്റ് ആണ് അവൻ, ഒരു പാവം പഠിപ്പിസ്റ്റ്. അവന് എന്നോട് ചെറിയ ഒരു പ്രേമത്തിന്റെ അസ്കിത ഉണ്ട്, അത് ഞാൻ പത്തിൽ ഒക്കെ വെച്ച് നോട്ട് ചെയ്തതാണ് പക്ഷെ  ഇതേവരെ തുറന്നു പറഞ്ഞിട്ടില്ല,

💬 Comments

View all comments