0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

ഇനി പറഞ്ഞാലും ഒരു ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ മറ്റൊരു രീതിയിൽ എനിക്ക് അവനെ കാണാൻ ആവില്ല.

" ആരു നീ എന്ത് ആലോചിച്ച് ഇരിക്കുവാ ബസ് പോവും കേട്ടോ " അമ്മ പറഞ്ഞത് കേട്ടപ്പോ ഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. ദേവിയെ ഏഴു മണി ആയി ബസ് എങ്ങാനും മിസ്സ്‌ ആയാൽ തീർന്നു. കഴിച്ചെന്നു വരുത്തീട്ട് ഞാൻ വേഗം ബസ്റ്റോപ്പിലേക്ക് ഓടി.

" ചേച്ചി, സുന്ദരി പോയോ?? " സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു ചേച്ചിയോട് ചോദിച്ചു.

" ഇല്ല " സമാധാനം ആയി. സുന്ദരി ബസ് ആണ്, അതിൽ പോകുവാണേൽ കോളജിന്റെ ഫ്രണ്ടിൽ ചെന്ന് ഇറങ്ങാം, അല്ലേൽ സ്റ്റാൻഡിൽ ചെന്ന് അവിടന്ന് അടുത്ത ബസ് ഒക്കെ പിടിച്ചു കോളേജിൽ ചെല്ലുമ്പോൾ ഒരു ടൈം ആവും.

" മോർണിംഗ് ആരതി " വിജയ് ആണ്

" മോർണിംഗ് വിജയ്, നീ ഇന്ന് ബസ് ന് ആണോ?? "

" ah, ലൈസൻസ് ഇല്ലാതെ ബൈക്ക് എടുക്കണ്ട ന്നാ അച്ചാച്ചന്റെ ഓർഡർ, എന്തായാലും അടുത്ത മാസം ആവുമ്പോ ലൈസൻസ് ശരിയാകും ബൈക്ക് എടുത്തു തരാന്ന് അച്ഛൻ സമ്മതിച്ചിട്ടുണ്ട്. അപ്പൊ നിനക്ക് ഞാൻ ലിഫ്റ്റ് തരാം ബസിന് കൊടുക്കുന്ന കാശ് എനിക്ക് പെട്രോൾ അടിക്കാൻ തന്നാ മതി " വിജയ് വളഞ്ഞു മൂക്ക് പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

" അത് നല്ലൊരു ഐഡിയ ആണ്, ഒന്നുമില്ലേലും രാവിലത്തെ തിക്കും തിരക്കും സഹിക്കേണ്ടല്ലോ, പക്ഷെ അപ്പൊ ഐഷു ഒറ്റക്ക് ആവില്ലേ, ഞാൻ ബസിന് തന്നെ പോയിക്കോളാം "

ഞാൻ

💬 Comments

View all comments