Chapter Title : കടുംകെട്ട് 3 [Arrow]
ഒന്നുമില്ല, ഇത് വേറെ ഒരു സീൻ ആണ്, പ്ലീസ് " ഞാൻ അത് പറഞ്ഞപ്പോ ഡോക്ടർ ഒന്ന് മൂളിയിട്ട് പോയി.
" അജു ഇനി ഇതിൽ നിന്ന് എങ്ങനെ ഊരും?? " നന്ദു ടെൻഷനിൽ ആണ്. ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് അവളുടെ ഫോൺ എടുത്തു സ്വിച്ച് ഓൺ ആക്കി. പത്ത് അൻപതു മിസ്സ് കോൾ ഉണ്ട് മിക്കതും അമ്മൂസ്, അച്ചായി, ഐഷു എന്നീ നമ്പരുകളിൽ നിന്ന് ആണ്. ഫോണിന് ലോക്ക് ഇല്ലായിരുന്ന കൊണ്ട് അച്ചായി എന്ന നമ്പറിലെക്ക് ഞാൻ ഡെയൽ ചെയ്തു. ആദ്യ റിങ്ന് തന്നെ ഫോൺ എടുത്തു.
" ആരൂ, മോളെ നി ഇത് എവിടാ, ഞങ്ങൾ എന്തോരം ടെൻഷൻ അടിച്ചു എന്നോ, നിന്റെ ഫോണിന് എന്താ പറ്റിയെ, നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ, എന്താ ഒന്നും മിണ്ടാത്തെ ഹലോ മോളെ കേൾക്കുന്നില്ലേ?? " എന്തെകിലും പറയുന്ന തിന് മുന്നേ അവിടെന്ന് തുരുതുരാ ചോദ്യങ്ങൾ വന്നു.
" ഹലോ, ആരതിയുടെ അച്ഛൻ ആണോ? " ഞാൻ ചോദിച്ചപ്പോൾ അവിടെ ഒരുനിമിഷം നിശബ്ദം ആയി .
" അതേ, നിങ്ങൾ ആരാ, എന്റെ മോൾക് എന്താ പറ്റിയെ? "
" പേടിക്കാൻ ഒന്നുമില്ല ഞാൻ ആരതിയുടെ സീനിയർ ആണ്, ഒരു കൊച് ആക്‌സിഡന്റ്, ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റലിൽ ഉണ്ട് പെട്ടന്ന് വാ " ഞാൻ അത് പറഞ്ഞു തീർന്നതും ഫോൺ കട്ട് ആയി. ഇതെല്ലാം കേട്ട് വാ പൊളിച്ചു നിൽക്കുവാണ് നന്ദു. ഞാൻ അവനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു
💬 Comments
View all comments