0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
ചവിട്ടി വിട്, രക്തം പൊക്ക് നിന്നിട്ടില്ല" നന്ദു ഒന്ന് മൂളി. മാമൻ എന്ന് പറയുമ്പോൾ നന്ദുന്റെ മാമൻ ആണ്, അവന്റെ അമ്മയുടെ അനിയൻ  ഹരിദാസ്, ആളു ഞങ്ങളെക്കാൾ വലിയ തല്ലിപ്പൊളി ആയിരുന്നു, അത്‌ കൊണ്ട് തന്നെ ഞങ്ങളുമായി നല്ല കൂട്ട് ആണ്, മാമാന്ന് ആണ് വിളിക്കുന്നത് എങ്കിലും ഒരു ചേട്ടന്റെ സ്ഥാനം ആണ് പുള്ളിക്. ഞങ്ങളുടെ എല്ലാം തോന്നിയവാസങ്ങൾകും കൂട്ട് പലപ്പോഴും പുള്ളിക്കാരൻ ആണ്. ആൾ അലമ്പ് ആണേലും ചില്ലറ കാരൻ ഒന്നും അല്ല ഡോക്ടർ ആണ് അതും കേരളത്തിലെ തന്നെ മികച്ച ന്യൂരോ സർജൻസിൽ ഒരാൾ, കാണാനും സുന്ദരൻ. പുള്ളി പ്രാക്ടീസ് ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ ഓണറിന്റെ മോളെ അങ്ങ് പ്രേമിച്ചു കെട്ടി, ഇന്ന് ആ ഹോസ്പിറ്റലിന്റെ ഓണർ ആണ്. അത് കൊണ്ട് തന്നെ ചില്ലറ അടിപിടി കേസും കൊണ്ട് ഞങ്ങൾ പോകാറ് അവിടേക്ക് ആണ് പുള്ളി അത്‌ ഒതുക്കി തരും. ഞങ്ങൾ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നു. പറഞ്ഞത് പോലെ വർമ ഡോക്ടർ എല്ലാം ചെയ്തു തന്നെ. " ഡോക്ടർ ഒരു ഉപകാരം കൂടി ചെയ്യണം " പുള്ളി എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി. " അവളെ അഡ്മിറ്റ് ചെയ്തത് ഒരു അഞ്ചു മണി ഒക്കെ ആയപ്പോ ആണെന്ന് റെക്കോർഡ് ചെയ്യണം " " അർജുൻ പെണ്ണ് കേസ് ഇത് ആദ്യം ആണെല്ലോ, നീ ഒക്കെ കൂടി അവളെ വല്ലതും ചെയ്തോ, എന്നാ കേസ് മാറും ഞാൻ കൈ ഒഴിയും " " ഡോക്ടർ അങ്ങനെ ഒന്നുമില്ല എന്നെ നിങ്ങൾക്ക് അറിയില്ലേ, അവൾക്ക് കുഴപ്പം

💬 Comments

View all comments