കടുംകെട്ട് 4 [Arrow]
📝 Ongoing
👁 365163 views ❤ 2937 likes 💬 223 comments
( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത് കൊണ്ട് ആണ് ഈ പാർട്ട് പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ് ആണ് സൊ ഈ പാർട്ട് നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം
സസ്നേഹം Arrow ?)
കടുംകെട്ട് 4
KadumKettu Part 4 | Author : Arrow | Previous Part
" ചേച്ചി എഴുന്നേൽക്ക്"
" ആതു, ഒരു അഞ്ചു മിനിറ്റ് കൂടി " എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത് ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.
" ഗുഡ് മോർണിംഗ് ചേച്ചി " അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.
" ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല " ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.
" അത് സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി "
" ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ " എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.
" അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ "
" അത് ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്
💬 Comments
View all comments