Chapter Title : കടുംകെട്ട് 5 [Arrow]
എന്ന് പറയുമ്പോ, വലുതായി ഒന്നുമില്ല. അവന്മാർക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, ഇപ്പോ കഴിയാറായിട്ടുണ്ട് എന്തായാലും അവൻ അവിടെ പാർട്ടി ഓഫീസിൽ കാണും നമ്മൾ അങ്ങ് ചെല്ലുന്നു സംഗതി വെടിപ്പ് ആക്കുന്നു പോരുന്നു സിമ്പിൾ "
" സൊ പാർട്ടി ഓഫീസിൽ കേറി ചെന്ന് അവനെ തല്ലുക അതാണ് നിന്റെ ഗ്രേറ്റ് പ്ലാൻ അല്ലേ??, സബാഷ് " ഞാൻ അത് ചോദിച്ചപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു.
" എന്തെ നിനക്ക് പേടി ഉണ്ടോ?? "
" നീ കൂടെ ഉള്ളപ്പഴോ നോട്ട് a ചാൻസ് "
"എന്നാ വാ " എന്നും പറഞ്ഞു നന്ദു അവരുടെ പാർട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു പുറകെ ഞാനും.
ഞങ്ങൾ കയറി ചെന്നപ്പോ അവിടെ ആകെ അവൻ അടക്കം അഞ്ചോ ആറോ പേരെ ഉള്ളായിരുന്നു. ഞങ്ങളെ കണ്ട് അവന്മാർ ഒക്കെ സംശയത്തോടെ ഞങ്ങളെ നോക്കി.
" ഹേയ്, സുദേവ് ഓർ സഖാവ്?? ഞാൻ എന്താ വിളിക്കേണ്ടത്?? " ഞാൻ അവനോടു ചോദിച്ചു.
" നീ സുദേവ് എന്ന് വിളിച്ച മതി " അവൻ ഒരു പുച്ഛനിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു.
" ഒക്കെ, സുദേവ്. നമ്മൾ നേരത്തെ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോ ഇവന് ഒരു ആഗ്രഹം തന്നെ ഒന്ന് പരിചയപ്പെടണം എന്ന് " ഞാൻ നന്ദുനേ കാണിച്ചു കൊണ്ട് പറഞ്ഞു.
" നിനക്ക് കിട്ടിയത് ഒന്നും പോരേഡാ " എന്നും ചോദിച്ചു കൊണ്ട് കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്നു, നേരത്തെ കടയിൽ വെച്ച് കണ്ടവൻ.
" നീ അവന്റെ കാര്യം നോക്കിയാ മതി. ഈ മിനിയൻസിനെ ഞാൻ നോക്കിക്കോളാം " അവനെ തല്ലാൻ മുന്നോട്ട് ആഞ്ഞ നന്ദുനേ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
" ഓഹ് നീ എന്നെ തല്ലുമോ?? " എന്നും ചോദിച്ചു കൊണ്ട് അവൻ എന്റെ കോളറിൽ കയറി പിടിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ട് അവനെ പുറകിലേക്ക് തള്ളി പിന്നെ നെഞ്ച് നോക്കി ചവിട്ടി. ചവിട്ട് കൊണ്ട അവൻ പുറകിലേക്ക് വീണു.
അത് കണ്ട് ഒരു നല്ല സൈസ് ഉള്ള ഒരുത്തൻ ഒരു വലിയ വടിയും എടുത്തു കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു. ഞാൻ അവന്റെ കൈത്തണ്ടയിൽ പിടിച്ചു അടി തടുത്തു, പിന്നെ അവന്റെ കാലിൽ തട്ടി അവന്റെ ബാലൻസ് കളഞ്ഞു, വീഴാൻ പോയ അവന്റെ കഴുത്തിനു പുറകിൽ
💬 Comments
View all comments