0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6K
ഓർമ്മകൾ ഒരിക്കലും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടാത്ത എന്നാൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഏടുകൾ മച്ചു നോക്കി. അന്നത്തെ ആ ക്യാമ്പും അതിനെ പിന്തുടർന്ന് ഉണ്ടായ സംഭവങ്ങളും
" ഡാ എഴുന്നേൽക്ക് " ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. നന്ദു ആണ്. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഒടിച്ചു. ഒരു ക്ലാസ്സ്‌ റൂം ആണെന്ന് തോന്നുന്നു. എന്നെ തല്ലിയിട്ട് അവൻ പോയിരിക്കുന്നു ബോധം പോയ എന്നെ ആരൊക്കയോ ചേർന്ന് ഇവിടെ കൊണ്ട് വന്ന് ഇട്ടിരിക്കണം. " അജു, നീ ആരാ ന്നാ നിന്റെ വിചാരം, ഇത് നമ്മുടെ കോളേജ് അല്ല, ഇവിടെ കിടന്ന് അലമ്പ് ഉണ്ടാക്കാൻ നിനക്ക് നാണം ഇല്ലേ?? എന്തായാലും നീ കാരണം നമ്മുടെ കോളേജിന് തന്നെ ഇപ്പൊ നല്ല ഒരു ഇമേജ് കിട്ടി " ചാന്ദിനി മിസ്സ്‌ ആണ് അവർ വീണ്ടും വാ നിറച്ച് എന്തൊക്കയോ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാതെ നന്ദുവിനെ നോക്കി. ആൾ കലിപ്പിൽ ആണെന്ന് അവന്റെ മുഖം കണ്ടപ്പോ മനസ്സിലായി. എപ്പോഴും ആ മുഖത് ഉണ്ടാവാറുള്ള ആ ചിരി മാഞ്ഞിരിക്കുന്നു. പകരം വല്ലാത്ത വന്യത നിറഞ്ഞിരിക്കുന്നു. നന്ദു അവിടെ നിന്ന് എഴുന്നേറ്റു പുറത്തേക്ക് പോവാൻ പോകുകയാണ്. ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി. " എങ്ങോട്ടാ?? " ഞാൻ ചോദിച്ചു. " നീ കിടന്നോ ഞാൻ ഇപ്പൊ വരാം " അവൻ എന്റെ പിടുത്തം വിടുവിപ്പിച്ചു കൊണ്ട് നന്ദു പറഞ്ഞു. അവന്റെ ഉദ്ദേശം എന്താണ്ന്ന് എനിക്ക് അറിയാവുന്ന കൊണ്ടും ഞാൻ എന്നല്ല ആര് തടഞ്ഞാലും അവൻ

💬 Comments

View all comments