Chapter Title : കടുംകെട്ട് 5 [Arrow]
നിന്റെ കൂട്ടുകാരൻ ഒരു തെറ്റ് ചെയ്തു, ഞാൻ നല്ല ബുദ്ധി പറഞ്ഞു കൊടുത്തു. അത് അവിടെ തീർന്നു നീ ഇനിയും ഇടികൊള്ളേണ്ട ആവശ്യം ഇല്ല. നിങ്ങൾ പൊക്കോ ഇവർ ആരും ഒന്നും ചെയ്യില്ല " സുദേവ് എപ്പോഴു ഉള്ള പുഞ്ചിരി വരുത്തിയിട്ട് പറഞ്ഞു. യാ he is the good guy. ഞാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
നന്ദു വീണു കിടന്നിടത്ത് നിന്ന് എഴുന്നേറ്റു.
" Is that all you got? " നന്ദു വായിൽ വന്ന ചോര തുപ്പി കളഞ്ഞു കൊണ്ട് ചോദിച്ചു. അത് കേട്ടപ്പോ സുദേവിന്റെ ഭാവം മാറി ദേഷ്യം വന്നു.
" എന്നാ നമുക്ക് സെക്കന്റ് റൗണ്ട് ആരംഭിച്ചാലോ?? " നന്ദു അത് കൂടി ചോദിച്ചത്തോടെ സുദേവ് ദേഷ്യത്തിൽ നന്ദു ന്റെ അടുത്തേക്ക് പാഞ് അടുത്തു. അവൻ ചാടി കറങ്ങി ഫുൾ ഫോഴ്‌സിൽ ഒരു കിക്ക് നന്ദുവിന്റെ തലനോക്കി കൊടുത്തു. പക്ഷെ ഇത്തവണ ആ അടി ലക്ഷ്യം കണ്ടില്ല,
Fighting സ്റ്റാൻഡ്‌സിൽ പോലും നിൽക്കാതെ, വലതു കൈ പുറകിൽ കെട്ടി കാഷ്വൽ ആയി നിന്ന് കൊണ്ട് ഇടതു കൈ മാത്രം ഉപയോഗിച്ച് നന്ദു അവന്റെ ആ കിക്ക് ബ്ലോക്ക് ചെയ്തു. അന്നേരം സുദേവ് ഒന്ന് ഞെട്ടി എന്ന് വ്യക്തം. നന്ദു അവനെ വരാൻ പറഞ്ഞു കൈ കാട്ടി വിളിച്ചു.
അതും കൂടി ആയതോടെ സുദേവ് ടോട്ടൽ പിസ്സിഡ് ആയി എന്ന് അവന്റെ മുഖത്തു നിന്ന് മനസ്സിലായി. അവൻ നന്ദുന്റെ നേരെ പാഞ് അടുത്തു അവൻ അവന്റ കോംബോ മൂവ് എല്ലാം യൂസ് ചെയ്തു പക്ഷെ അതെല്ലാം നന്ദു നിന്നെടുത്ത് നിന്ന് ഒന്ന് അനങ്ങുക പോലും ചെയ്യാതെ ഇടതു കൈ മാത്രം ഉപയോഗിച്ച് തടുത്തു.
നന്ദു നല്ല ഒരു അനലൈസർ ആണ്, അവൻ ഒരു fight നടക്കുമ്പോ എതിരാളിയുടെ മൂവ് ആദ്യം ഒബ്സർവ് ചെയ്യും അവരുടെ റിതം മനസ്സിലാക്കും, നല്ലൊരു മാർഷൽആര്ടിസ്റ്റിന് യുണീക്ക് ആയ ഒരു റിതം അല്ലേൽ താളം ഉണ്ടാവും ആ റിതം മനസ്സിലാക്കിയാൽ അയാളുടെ എല്ലാ മൂവും സിമ്പിൾ ആയി റീഡ് ചെയ്യാൻ പറ്റും. അവന്റെ സ്റ്റൈൽ, അറ്റാക്കിന്റെ സ്പീഡ്, ഫോഴ്‌സ് ലക്ഷ്യം എല്ലാം ആ ഒരു മൂവ് സ്റ്റാർട്ട് ചെയ്യുമ്പോഴേ മനസിലാക്കാം, അതായത് ഏത് അറ്റാക്ക് യൂസ് ചെയ്യണം എന്ന് അവൻ തീരുമാനിക്കുമ്പോഴേ അതിന് വേണ്ട കൗണ്ടർ അറ്റാക്ക് കൊടുക്കാൻ പറ്റും.
💬 Comments
View all comments