Chapter Title : കടുംകെട്ട് 5 [Arrow]
പ്രശ്നം ആകുവോ?? " ഞാൻ എന്റെ സംശയം മറച്ചു വെച്ചില്ല. ഒന്ന് രണ്ട് പേര് ഹെഡ് ടു ഹെഡ് വന്നാ സിമ്പിൾ ആയി നേരിടാം പക്ഷെ വടിവാളും സാധനവും ഒക്കെ ആയി അഞ്ചെട്ടു പത്ത് പേരെ അടിച്ചിടാൻ ഞങ്ങൾ തെലുങ്ക് ഫിലിമിലെ നായകന്മാർ ഒന്നും അല്ലല്ലോ. അവന്മാർ വെട്ടി പടം ആക്കും.
" നീ പേടിക്കണ്ട, പാർട്ടി പ്രശ്നം ഒന്നുമാവില്ല, നമുക്കും ഈ പാർട്ടിയിൽ മെമ്പർഷിപ്പ് ഇല്ലേ " നന്ദു അത് പറഞ്ഞപ്പോഴാണ് ഞാൻ സത്യത്തിൽ ആ കാര്യം ഓർത്തത് തന്നെ. മെമ്പർ ഷിപ് ഉണ്ടേലും ഞാൻ അങ്ങനെ മീറ്റിംഗിന് ഒന്നും പോവാറില്ല. എന്നാലും നല്ല ഹോൾഡ് ഉണ്ട് കാരണം ഞങ്ങളുടെ കൂടെ പണ്ട് പഠിച്ചവർ ഒക്കെ ആണ് അവിടെ തലപ്പ് ഇരിക്കുന്നെ ഏത്. പിന്നെ ഞങ്ങൾക്ക് കോളേജിൽ ഒരു ഗാങ് ഗെറ്റപ്പും ഉണ്ടല്ലോ.
" ഓഹ് നമ്മുട കോളജിൽ നമ്മളും സഖാക്കന്മാർ ആണല്ലോ ഞാൻ അത് ഓർത്തില്ല. " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് ചിരിച്ചു.
" നീ യോ സഖാവോ?? ആരും കേൾക്കണ്ട, സ്വന്തം കാര്യം സിന്ദാബാദ് എന്നും പറഞ്ഞു നടക്കുന്ന ബൂർഷആയ നീ അത് പറയരുത്. "
" പിന്നെ ഈ പറയുന്ന ആൾ അധ്വാനിക്കുന്ന തൊഴിലാളി വർഗം ആണല്ലോ മിണ്ടാതെ ഇരുന്നു കഴിക്കട " ഞാൻ അത് പറഞ്ഞപ്പോ നന്ദു ചിരിച്ചു ഒപ്പം ഞാനും.
" എന്തായാലും നീ അഭിരാമിനെ വിളിച്ചു ഒന്ന് പറഞ്ഞേക്ക് " ഞാൻ നന്ദുനോഡ് പറഞ്ഞിട്ട് കുഴിമന്തിയുമായി മൽപ്പിടുത്തം നടത്തി. അഭിരാം ഞങ്ങളുടെ ഫ്രണ്ട് ആണ് അവൻ ഇപ്പൊ മൂത്ത് മൂത്ത് പാർട്ടിടെ സെൻട്രൽ കമ്മറ്റി മെമ്പർ ഒക്കെ ആയി.
കുറെ നേരം കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയപ്പോ ഞങ്ങൾ തിരികെ കോളേജിലേക്ക് തന്നെ ചെന്നു. വലിയ സീൻ ഒന്നും ആയിട്ടില്ല, അഭിരാം ഒക്കെ ഇടപെട്ടത് കൊണ്ട് സുദേവ് തല്ല് കൊണ്ട് വീണു എന്ന ന്യൂസ് സ്‌പ്രെഡ് ആയില്ല, അല്ലേൽ സ്ട്രൈക്കും മറ്റും ഒക്കെ വിളിക്കാൻ പോയ അവന്മാരെ പറഞ്ഞു പറഞ്ഞ് അടക്കി എന്ന് പറയാം.
ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു ക്യാമ്പ് ഫയർ സെറ്റപ്പ് ഒരുക്കി ട്ടുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിലെ മിക്കവാറും എല്ലാരും അവിടെ ഉണ്ട്. നാളെ ആണ് ഞങ്ങൾ സെറ്റ് ചെയ്ത നാടകം, സൊ എല്ലാരും ഓരോ ചെറിയ ഗ്രൂപ്പ് ആയി തിരിഞ്ഞു അവരുടെ പെയർ ഡയലോഗ്സ്
💬 Comments
View all comments