0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1976
ഇവൾ വരുന്നില്ല, നിക്ക് വയ്യന്നും പറഞ്ഞു കിടക്കുവാ " " എന്നാ നീ അവളുടെ അമ്മേനേം അച്ഛനേം വിളിച്ചു ചോദിച്ചുനോക്ക് അവിടെ വല്ല മെഡിസിനും ഉണ്ടാവും " " അയ്യേ ഞാൻ ഈ രാത്രി എങ്ങനാ അവരെ ഒക്കെ വിളിച്ചു ഉണർത്തുന്നേ??" " എടാ നിനക്ക് അന്തസ് ഉണ്ടോടാ അന്തസ്, ഒരു മനുഷ്യനെ ഈ സമയത്തു വിളിച്ചു ശല്യം ചെയ്യാൻ?? " അവൻ മുകേഷിനെ അനുകരിച്ചു കൊണ്ട് പറഞ്ഞു. " മിമിക്രി?? കാശിനു കൊള്ളൂല്ല " "എടാ ഒന്നുമില്ലേലും അവരുടെ മോൾക്ക് പനി ആണെന്ന് പറയാൻ അല്ലേ വിളിക്കുന്നെ ഒന്ന് ചെല്ലെടാ " അവൻ കെഞ്ചുന്ന പോലെ പറഞ്ഞു. " അപ്പൊ അവരെ വിളിക്കാം അല്ലേ " " അഹ് ചെന്ന് വിളിക്ക്, ഇനി എന്നെ ശല്യം ചെയ്യരുത് ഫോൺ ഞാൻ ഓഫ്‌ ആക്കാൻ പോവാ. ഞാൻ ഒന്ന് കിടന്നുറങ്ങിക്കോട്ടേ മണി മൂന് ആയി. ബിത്വ നീ എപ്പോഴാ ആരുനെ ഇത്ര കെയർ ചെയ്യാൻ തുടങ്ങിയെ മഞ്ഞുരുകി തുടങ്ങിയോ മോനുസേ?? " ഇത്രയും പറഞ്ഞ് ഞാൻ എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുന്നേ തന്നെ അവൻ ഫോൺ കട്ട് ചെയ്തു. എനിക്ക് ഈ പിശാശിനോട് സോഫ്റ്റ്‌ കോർണറോ ഏയ്.. പനി പിടച്ച ഒരുത്തിയെ സഹായി ക്കാൻ നോക്കുന്നു ഇട്സ് ക്യുയറ്റ് നാച്ചുറൽ. അല്ലാതെ അവൻ പറഞ പോലെ ഏയ്.. ച്ചേ.. ഞാൻ എന്നെ തന്നെ സമാധാനപ്പെടുത്തി. ഞാൻ അവളുടെ പിടി വിടുവിക്കാൻ നോക്കി, താഴേക്കു പോണമെങ്കിൽ ഇവളുടെ പിടുത്തത്തിൽ നിന്ന് രെക്ഷപെടണം അല്ലോ. അവൾ ഏതാണ്ട് പിച്ചും പേയും ഒക്കെ പറയുന്നുണ്ട് ഒന്നും വ്യക്തമല്ല.
" ന്നേ വിട്ട് പോല്ലേ " ഞാൻ ആ പിടുത്തം വിടുവിച്ചപ്പോ അവൾ കുറുകി. " ഞാൻ എങ്ങും പോണില്ല ഇവിടെ തന്നെ ഉണ്ട് " എന്നും പറഞ്ഞു കൊണ്ട് ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇപ്പോഴും ആൾ പാതി മയക്കത്തിൽ ആണ്. ഞാൻ താഴേക്ക് ചെന്ന് അവളുടെ അച്ഛന്റെ റൂമിന്റെ വാതലിൽ മുട്ടി. " ഹലോ... അങ്കിൾ... ആന്റി.. " ഞാൻ മുട്ടി വിളിച്ചു. എന്തോ അങ്ങേരെ അച്ഛാന്ന് നാച്ചുറൽ ആയി വിളിക്കാൻ എനിക്ക് പറ്റുന്നില്ല, പിന്നെ അമ്മേ എന്ന് ഇവരെ അല്ല വേറെ ആരെയും വിളിക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല, ഞാൻ അത്ര ഏറെ വെറുക്കുന്നു വാക്ക് ആണ് അത്. ഒന്ന് രണ്ടു തവണ

💬 Comments

View all comments