0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1976
കൂടി മുട്ടി വിളിച്ചപ്പോ ഉള്ളിൽ ലൈറ്റ് തെളിഞ്ഞു, വാതിൽ തുറന്നു പുള്ളി പുറത്തു വന്നു. " എന്താ മോനെ എന്ത് പറ്റി?? " അവളുടെ അച്ഛൻ ടെൻഷൻ ഓടെ ചോദിച്ചു. " ആരതിക്ക് നല്ല പനി, നല്ല ചൂട് ഉണ്ട് " ഞാൻ അത് പറഞ്ഞപ്പോ അവളുടെ അവളുടെ അമ്മ മുറിയിൽ നിന്ന് പുറത്ത് വന്നു അവളുടെ മുറിയിലേക്ക് ചെന്നു പുറകെ ഞങ്ങളും. അമ്മ അവളുടെ ചൂട് നോക്കിയിട്ട് അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ നിന്ന് ഒരു പെട്ടി എടുത്തു അതിൽ നിന്ന് എന്തോ ഒരു ഗുളിക എടുത്ത് അവൾക്ക് കൊടുത്തു. പിന്നെ നെറ്റിയിലും നെഞ്ചിലും ഒക്കെ എന്തോ ബാം പുരട്ടി. പിന്നെ താഴെ പോയി ഒരു തുണി കൊണ്ട് വന്നു നനച്ചു നെറ്റിയിൽ ഇട്ടു. " അങ്കി....! അച്ഛാ ഹോസ്പിറ്റലിൽ വല്ലോം പോണോ?? " " ഏയ്, അതിന്റ ആവശ്യം വേണ്ടി വരൂല്ല. ഇന്ന് ബീച്ചിൽ ഒക്കെ പോയി ഒരുപാട് നേരം കളിച്ചതല്ലേ അതിന്റയാ. അത് മാറിക്കോളും പേടിക്കണ്ട. " എന്നും പറഞ്ഞ് എന്റെ തോളിൽ തട്ടി. അവളുടെ അമ്മയും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും വെറുതെ തിരിഞ്ഞു പുഞ്ചിരിച്ചു. " പിന്നെ കഷ്ട്ടപ്പെട്ടു അച്ഛാന്ന് വിളിക്കണം എന്ന് ഇല്ല അങ്കിൾ എന്ന് വിളിച്ചാൽ മതി " എന്ന് പറഞ്ഞു ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിട്ട് പുള്ളി, പുള്ളിയുടെ റൂമിലേക്ക് പോയി. ഞാൻ അവർ പോയ പിറകെ വാതിൽ അടച്ചു കൊളുത്ത് ഇട്ടു. ഞാൻ നോക്കുമ്പോൾ അവൾ ശാന്തമായി കിടന്ന് ഉറങ്ങുകയാണ്. പിച്ചും പേയും പറയുന്നത് ഒക്കെ നിന്നു. നെറ്റിൽ തൊട്ട് നോക്കിയപ്പോ ചൂട് കുറച്ച് കുറഞ്ഞു എന്നെ ഉള്ളു. ഞാൻ നെറ്റിൽ ഉണ്ടായിരുന്ന തുണി എടുത്തു ഒന്നുടെ നനച്ചു പിഴിഞ്ഞു അവളുടെ നെറ്റിയിൽ ഇട്ടു. പിന്നെ കട്ടിലിൽ കയറി അവളുടെ അടുത്ത് നിന്ന് ഇത്തിരി നീങ്ങി കിടന്നു. അവൾക് കുളിരുന്നുണ്ടെന്നു തോന്നി, പല്ല് കിടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ അവളുടെ പുതപ്പ് എടുത്തു നല്ലത് പോലെ പുതപ്പിച്ചു. അന്നേരം അവൾ എന്നോട് ഒന്ന് ചേർന്ന് കിടന്നു. ഞാനും അങ്ങനെ തന്നെ കിടന്ന് പതിയെ ഉറക്കത്തിലാണ്ടു.
" ഏട്ടാ, ഗുഡ് മോർണിംഗ് " ഉണർന്നപ്പോ കണ്ടത് കയ്യിൽ ഒരു കപ്പ് കോഫിയും നിറഞ്ഞ ചിരിയുമായി എന്നെ വിഷ് ചെയ്ത ആതുനെ ആണ്. " മോണിംഗ് " ഞാനും തിരിച്ചു വിഷ്

💬 Comments

View all comments