0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1978
ചെയ്തു, അവൾ എനിക്ക് നേരെ നീട്ടിയ ആ കപ്പ് വാങ്ങി. നല്ല ചൂട് കോഫി. ഞാൻ അത് ഊതി ഊതി കുടിച്ചു. രാവിലെ എഴുന്നേറ്റ ഉടനെ ഒരു കപ്പ് കോഫി. എനിക്ക് ഇഷ്ടം ഉള്ള പരുപാടി ആണ് പക്ഷെ വെളുപ്പിന് എഴുന്നേറ്റു പ്രാക്ടീസിന് പോവാൻ തുടങ്ങിയത് കൊണ്ട് നാളുകുറെ ആയി ഇങ്ങനെ ആസ്വദിച്ചു കോഫി കുടിച്ചിട്ട്. ഭിത്തിയിൽ വലിയ ഒരു ക്ലോക്ക് ഉണ്ട് അതിൽ സമയം എട്ട് മണി ആകാറായിരിക്കുന്നു. ഞാൻ ഇത്ര നേരം കിടന്നോ?? അതെങ്ങനെയാ ഇന്നലെ ഒരുത്തിയുടെ പനി കാരണം മനുഷ്യന്റെ ഉറക്കം പോയില്ലേ. പറഞ്ഞത് പോലെ പനിക്കാരി എന്തിയെ നേരത്തെ എഴുന്നേറ്റു പോയോ. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ആതു എന്നെ തന്നെ നോക്കി ഇരിക്കുന്നത് ശ്രദ്ധിച്ചത്. " എന്താ " ഞാൻ ഒരു പിരികം പൊക്കി കൊണ്ട് ചോദിച്ചു. ഒന്നൂല്ല എന്ന് ഭാവത്തിൽ അവൾ കണ്ണ് അടച്ചു കാണിച്ചു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. " ഏട്ടൻ ജിമ്മിൽ ഒക്കെ പോകുവോ?? " എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു. " പിന്നേ " എന്നും പറഞ്ഞ് ഞാൻ കയ്യിലെ മസ്സിൽ മുറുക്കി. പെട്ടന്ന് ആതുന്റെ കണ്ണ് ഒന്ന് തിളങ്ങി. " wow, ഇത് പെർമെനന്റ് ആണോ?? " എന്റെ കയ്യിൽ കുത്തിയ ഡ്രാഗൺ ടാറ്റൂവിൽ വിരൽ ഓടിച്ചു കൊണ്ട് ആണ് അവൾ അത് ചോദിച്ചത്. " ah അതേ " " ഇത് കുങ് ഫൂ ന്റെ ലോഗോ അല്ലേ?? " ഡ്രാഗൺന്റെ താഴെ കണ്ട സിംബൽ ചൂണ്ടി കാണിച്ചു കൊണ്ട് ആണ് അവൾ അത് ചോദിച്ചത്.
" Yup " " കണ്ടോ കണ്ടോ എനിക്ക് അറിയാം ഇഹ് " എന്തോ വലിയ അറിവ് ഉള്ള ആളെ പോലെ അവൾ ചിരിച്ചു. അത് കണ്ടപ്പോ എനിക്കും ചിരി വന്നു. " എന്നാ പറ എന്താ ഈ സിംബലിന്റെ പേര്?? " ഞാൻ അത് ചോദിച്ചപ്പോ അവൾ ഒന്ന് പരുങ്ങി. " ഇതിന് പ്രതേകിച്ചു പേര് ഒക്കെ ഉണ്ടോ?? " അവൾക്ക് സംശയം. " പിന്നെ ഇതിന്റെ പേര് ആണ് Taijitu. ഇതിന്റെ മറ്റൊരു പേര് Yin and Yang എന്ന് ആണ്. Yin എന്ന് പറഞ്ഞാൽ ഡാർക്ക്‌ അല്ലേൽ നെഗറ്റീവ്, Yang എന്ന് പറഞ്ഞാൽ ലൈറ്റ് അല്ലേൽ പോസിറ്റീവ്.

💬 Comments

View all comments