Chapter Title : കടുംകെട്ട് 5 [Arrow]
ചൂണ്ടി കാണിച്ചാണ് അവൾ അത് പറഞ്ഞത്. ഞാൻ ഒന്ന് അമ്പരന്നു.
" ഡീ " ഞാൻ അലറി.
" നീ മിണ്ടല്ലേ അവൾ അവൾക്ക് പറയാൻ ഉള്ളത് പറയട്ടെ " സൈമൺ സർ എന്നെ തടഞ്ഞു.
" ആരതി താൻ എന്താ ഈ പറയുന്നേ, എന്താ കാര്യം എന്ന് വെച്ചാൽ തെളിയിച്ചു പറ " ചാന്ദിനി മിസ്സ് ആരതിയോട് ചോദിച്ചു. അപ്പോഴേക്കും പ്രിൻസിയും കൂട്ടരും ആ പെണ്ണിനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിരുന്നു.
" മിസ്സേ ഞാൻ ലൈബ്രറിയിൽ വരുവായിരുന്നു അന്നേരം ലൈബ്രറിയുടെ അടുത്ത് ഉള്ള ഒഴിഞ്ഞ ക്ലാസ്സ് ഇല്ലേ ആ റൂം തള്ളി തുറന്നു കൊണ്ട് ആനി പുറത്തേക്ക് ഓടി വന്നു, അവൾ കരയുന്നുണ്ടായിരുന്നു. ഞാൻ അവളെ പിടിച്ചു നിർത്തി എന്താ കാര്യം എന്ന് ചോദിച്ചു, അവൾ ഒന്നും പറയാതെ കുറച്ചു നേരം കരഞ്ഞിട്ട് എന്റെ കയ്യിൽ നിന്നും കുതറി ഓടി. ഞാൻ പുറകെ പോകാൻ പോയപ്പോഴേക്കും ആ റൂമിൽ നിന്ന് ഇയാളും പുറത്ത് വന്നു. അവൾ എങ്ങോട്ടാ പോയത് എന്ന് ചോദിച്ചു അവളുടെ പുറകെ ഓടി, ഇയാൾ പോയ പിന്നാലെ വിജയ്‍യും ആ ക്ലാസ്സിൽ നിന്ന് പുറത്ത് വന്നു, അവന്റെ മൂക്കിൽ നിന്ന് ചോര ഒക്കെ വരുന്നുണ്ടായിരുന്നു ഞാൻ എന്താ കാര്യം എന്ന് ചോദിച്ചപ്പോ അവൻ... " അവൾ അത് പൂർത്തിആക്കാതെ വിതുമ്പി.
" എന്താ കാര്യം അവൻ എന്താ പറഞ്ഞത്??" മിസ്സ് ആരതിയോട് ചോദിച്ചു. അന്നേരം അവിടേക്ക് വിജയ്‍യും വന്നു.
" വിജയ് എന്നതാ നടന്നത് എന്ന് എല്ലാരോടും പറ " അവനെ കണ്ട അവൾ അലറി.
" അത്.. " അവൻ എന്നെ നോക്കി ഒന്ന് പകച്ചു. ആരതി എന്നെയും അവനെയും മാറി മാറി നോക്കി,
" നീ ആരെയാ പേടിക്കുന്നെ, ഇയാൾ ഒരു ചുക്കും ചെയ്യില്ല നീ സത്യം മുഴുവനും പറ. നമുക്ക് ആനിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ഇതാണ്, അവൾക് ഈ അവസ്ഥ വരാൻ കാരണക്കാരൻ ആയവനെ വെറുതെ വിടരുത്. വിജയ് പ്ലീസ് " അവൾ എന്നെ
💬 Comments
View all comments