0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
ഫയർ ന്റെ ഭാഗത്തേക്ക്‌ നടന്നു. അവൾ അവിടെ നിന്ന് മറഞ്ഞു കുറച്ച് കഴിഞ് ആ റൂമിന്റെ വാതിൽ വീണ്ടും തുറന്നു. ഒരുത്തൻ തല പുറത്ത് ഇട്ടു ആരേലും ഉണ്ടോ എന്ന് ചുറ്റും നോക്കി പിന്നെ ഷർട്ട് ഒക്കെ നേരെ ആക്കി പുറത്ത് ഇറങ്ങി ആരതി പോയ അതേ ഭാഗത്തേക്ക്‌ നടന്നു. അവനെയും ഞാൻ തിരിച്ചറിഞ്ഞു. വിജയ് ആ അജയ് ടെ അനിയൻ. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇത്രയും നേരം എന്നിൽ തളം കെട്ടി നിന്നിരുന്ന സന്തോഷം എവിടെയോ പോയി മറഞ്ഞു, വല്ലാത്ത ഒരു ദുഃഖം എന്നിൽ വന്നു നിറഞ്ഞു. വിജയ് യും ആരതിയും ഇവർ പ്രണയത്തിൽ ആയിരുന്നോ. ആയിരിക്കും കോളേജിൽ പലപ്പോഴും ഇവരെ ഒരുമിച്ച് ആണല്ലോ കാണാറ്. പക്ഷെ ഈ ചിന്തകൾ എന്നെ എന്തിനാണ് വേദനിപ്പിക്കുന്നത്?? വൈ ആം ഐ ഫീൽ ലൈക് ഐ ലോസ്റ്റ്‌ ടു ഹിം?? അവനോടു തോറ്റു പോയത് പോലെ ഒരു തോന്നൽ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തിട്ട് അവിടെ നിന്ന് നേരെ ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് ചെന്നു. അവിടെ ചെന്നപ്പോ ആരതിയും വിജയ് യും അഭിനയിച്ച് തകർക്കുവാണ്. അവർ രണ്ടു പേരും ആണ് ഈ പ്ലെ യിലെ മെയിൻ കാരക്ടർസ്. നാളുകൾക്ക് ശേഷം തമ്മിൽ കാണുന്ന കമിതാക്കളുടെ രംഗം ആണ് അവർ അഭിനയിക്കുന്നത്, അത് കൂടി കണ്ടപ്പോ പൂർത്തി ആയി.
ഞാൻ അവിടെ നിന്ന് എഴുന്നേറ്റു, ഇവിടെ എന്തേലും ആവിശ്യം വന്നാൽ വണ്ടി തപ്പി നടക്കേണ്ടല്ലോ എന്ന് ഓർത്ത് ഞാൻ ബൈക്കിൽ ആണ് വന്നത് അത് എന്തായാലും ഇപ്പൊ ഉപകാരം

💬 Comments

View all comments