0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1998
ചെയ്യരുത് പ്ലീസ് " അവൾ കെഞ്ചി " ഞാൻ ഒന്നും ചെയ്യില്ല, നീ വേണം ചിലത് ഒക്കെ ചെയ്യാൻ ഇല്ലേൽ അറിയാല്ലോ ഈ വീഡിയോ അങ്ങ് വയറൽ ആവും " അവൻ മൊബൈൽ അവളെ കാണിച്ചു ഭീഷണിപെടുത്തുകയാണ്. അന്നേരം ഞാൻ അവനെ തിരിച്ചറിഞ്ഞു. വിജയ്. അതോടെ എന്റെ രോഷം മുഴുവൻ ഇരച്ചു കയറി. ആ അജയ് യുടെ അനിയൻ അല്ലേ ഇത്ര ഒക്കെ പ്രതീക്ഷിച്ചാ മതി. ഞാൻ ചെന്നു ആ ഫോൺ പിടിച്ചു വാങ്ങി, എന്നെ കണ്ട് അവനും അവളും ഞെട്ടി. അവൾ കരഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് ഓടി. അവൻ എന്തോ പറയാൻ വന്നു അത് പറയുന്നതിന് മുന്നേ ഞാൻ അവന്റെ മൂക്ക് നോക്കി ഇടിച്ചു. മൂക്കിൽ നിന്ന് പൈപ്പ് തുറന്നു വിട്ടത് പോലെ ചോര ഒഴുകി. അവൻ മുഖം പൊത്തി. ഞാൻ അവന്റെ വയറ്റിൽ ഒരു കുത്ത് കൂടി കൊടുത്തു അവൻ താഴേക്ക് കുനിഞ്ഞ് ഇരുന്നു. ഒരു ബാത്രൂം വീഡിയോ ആണ്. ഞാൻ ഫോൺ നിലത്ത് എറിഞ്ഞു പൊട്ടിച്ചു. പൊട്ടി ചിതറിയ ഫോണിന്റെ കഷ്ണങ്ങൾക്കിടയിൽ നിന്ന് ഞാൻ മെമ്മറി കാർഡ് ഊരി എടുത്തു. പിന്നെ കുത്തി ഒടിച്ചു
" ഇതിന്റെ വേറെ കോപ്പി വല്ലോം ഉണ്ടോഡാ?? " ഞാൻ അവനോടു ചോദിച്ചു. ഇല്ല എന്ന് അവൻ തല ആട്ടി. " ഇല്ലേൽ നിനക്ക് കൊള്ളാം " ഞാൻ അവനോടു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി. ആ പെണ്ണിന്റെ ഓട്ടം അത്ര പന്തി ആയി എനിക്ക് തോന്നിയില്ല. റൂമിൽ നിന്ന് ഓടി പുറത്തു വന്നപ്പോ കണ്ടത് അവളെ ആ ആരതിയെ ആണ്. ഞങ്ങൾ രണ്ടു പേരും ഒന്ന് അമ്പരന്നു. " നീ, ഒരു പെണ്ണ് ഇവിടന്ന് ഇറങ്ങി ഓടുന്ന കണ്ടോ?? അവൾ എങ്ങോട്ടാ പോയെ?? " ഒരു നിമിഷത്തെ അമ്പരപ്പിന് ഒടുക്കം ഞാൻ അവളോട്‌ ചോദിച്ചു. പിന്നെ അവൾ ചൂണ്ടി കാണിച്ച ദിശയിലേക്ക് ഓടി. ഓടി ഓടി ഒരിടത്ത് വന്നു നിന്നു. വലത്തേക്ക് പോയാൽ മുകളിലേക്ക് ഉള്ള സ്റ്റെയർസ്, ഇടത്തോട്ട് പോയാൽ കോളേജ് എൻട്രൻസ്, നേരെ പോയാൽ

💬 Comments

View all comments