Chapter Title : കടുംകെട്ട് 5 [Arrow]
ഞങ്ങൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് ചെന്നു. ഞാൻ നിർത്തി പോണ കാര്യം അവന്മാർക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല.
" ഇനി എന്തായാലും, ക്ലാസിൽ കേറുന്നില്ല, നീ വാ ബാറിലേക്ക് വിടാം ഇന്ന് അടിച്ചു പഴുക്കണം " ദീപു ആണ്.
" ഡാ ഇന്ന് ഇവിടെ എന്റെ ലാസ്റ്റ് ഡേ അല്ലേ അപ്പൊ അടിയും ഇവിടെ തന്നെ ആവട്ടെ. നമുക്ക് നമ്മുടെ സ്ഥിരം സ്ഥലത്തു കൂടാം, നിങ്ങൾ പോയി സാധനം റെഡിയാക്ക് ഞാൻ പ്രിൻസിയെ ഒന്ന് കണ്ടിട്ട് വരാം "
"അത് പോയിന്റ്. മച്ചാൻ ആ കരടിയെ കണ്ടിട്ട് വാ ഞങ്ങൾ അന്നേരത്തെക്ക് സാധനം വാങ്ങി വരാം " അനന്ദു. അവന്മാർ എല്ലാം കൂടി പോയി. കാശ് കൊടുക്കേണ്ടത് കൊണ്ട് നന്ദു വും കൂടെ കൂടി.
ഞാൻ പ്രിൻസി യുടെ റൂമിലേക്ക് ചെന്നു. പ്രൊഫസർ ജോസഫ് ജോൺ, പക്ഷെ പുള്ളി അവിടെ ഉണ്ടായിരുന്നില്ല. ഇപ്പൊ വരും എന്ന് സ്റ്റാഫ് പറഞ്ഞു എങ്കിലും കൊറേനേരം ആയിട്ടും കാണാഞ്ഞത് കൊണ്ട് ഞാൻ മടുത്തിട്ട് അവിടെ നിന്ന് പൊന്നു.
ലൈബ്രറിലേക്ക് പോണ വഴിക്ക് പഴയ ഒരു ക്ലാസ്സ് റൂം ഉണ്ട് അവിടെ കുറെ ഡെസ്കും ബെഞ്ചും വേണ്ടാത്ത കുറെ സാധനങ്ങളും ഒക്കെ സ്റ്റോർ ചെയ്തു വെച്ചിരിക്കുവാണ്. അങ്ങനെ ആരും അവിടേക്ക് വരാറില്ല. കോളേജിൽ എന്തേലും ഫങ്ക്ഷൻ ഒക്കെ നടക്കുമ്പോ അവിടെ ആണ് ഞങ്ങൾ കമ്പനി കൂടാറുള്ളത്. അവന്മാരോട് സാധനവും ആയി അങ്ങോട്ട് വരാനാണ് ഞാൻ പറഞ്ഞത്. ഞാനും അവിടേക്ക് ചെന്നു.
അവന്മാർ വന്നിട്ടില്ല. ഞാൻ അവിടെ ഉള്ള ഒരു ഷെൽഫിന്റെ മറയിൽ നിന്ന് ഡെസ്കും മറ്റും അടുക്കി. അപ്പോഴണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. അവന്മാർ ആയിരിക്കും എന്ന് കരുതി അങ്ങോട്ട് ചെന്നപ്പോ ഒരു കപ്പിൾ ആണ്, വല്ല പിടുത്തത്തിനോ മറ്റോ വന്നതാവും. ഞാൻ അതുങ്ങളെ ഒടിച്ചു വിടാൻ ആയി അവരുടെ അടുത്തേക്ക് ചെന്നു. അവളെ എനിക്ക് മനസ്സിലായി ഞങ്ങളുടെ കൂടെ ക്യാമ്പിൽ ഉണ്ടായിരുന്നു. അവൻ എനിക്ക് എതിർ വശം ആണ് നിന്നിരുന്നത് അതോണ്ട് മുഖം കാണാൻ പറ്റിയില്ല. അവൾ കരയുകയാണ്.
" എന്നെ ഒന്നും
💬 Comments
View all comments