0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1996
ഒരു ഫ്ലൈറ്റ് പിടിച്ചു ചേട്ടായി ഇങ്ങ് വരൂല്ലേ അല്ലേൽ മോള് അങ്ങ് വാ നമുക്ക് അടിച്ചു പൊളിക്കാം " ഞാൻ അത് പറഞ്ഞപ്പോ അച്ചു ഒന്ന് അടങ്ങി അവൾ സമ്മതം ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. " എന്ന ഞാനും വരാം " നന്ദു.
" അത് വേണ്ട, നീ ഇവിടെ വേണം അങ്കിളിനും അച്ഛനും കൂട്ട് ആയി നീയെങ്കിലും ഇവിടെ വേണം " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെയും അങ്കിളിന്റെ യും ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. " പിന്നെ ഇവിടെ ഉണ്ടായിട്ട് ഇതേ വരെ, ഉപദ്രവം അല്ലാതെ ഉപകാരം ഒന്നും രണ്ടിനെ കൊണ്ടും ഉണ്ടായിട്ടില്ല, ആ അവന്മാർ ആണ് വലിയ ഡയലോഗ് അടിക്കുന്നെ, നിർത്തി റ്റ് പോട " ആ പുഞ്ചിരി മറച്ചു പിടിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ കളിയാക്കി. ഞങ്ങൾ രണ്ടുപേരും അത് പുച്ഛിച്ചു തള്ളി, ഞങ്ങളോട. " നിനക്ക് ഒക്കെ കോളേജിൽ നല്ല മതിപ്പ് ആണല്ലോഡാ " റാം അങ്കിൾ അത് പറഞ്ഞപ്പോ ഞങ്ങൾ കാര്യം മനസ്സിലകാതെ നോക്കി. " അല്ല ഞാൻ നിന്റെ TC യുടെ കാര്യം വിളിച്ചു ചോദിച്ചായിരുന്നു, അവർ അത് കേട്ടപ്പോ ഴേ ഹാപ്പി ആയി പെട്ടന്ന് വന്നു വാങ്ങിച്ചോണ്ട് പോരാൻ പറഞ്ഞു " അത് കേട്ടപ്പ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. എന്തായാലും ആ കാര്യത്തിൽ തീരുമാനം ആയി. പിറ്റേന്ന് അവസാനം ആയി ഞാൻ ഞങ്ങളുടെ കോളേജിലേക്ക് ചെന്നു. ഗേറ്റ് കടന്ന് ഉള്ളിൽ ചെന്നപ്പോ ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണ് ഓടിച്ചു. സത്യത്തിൽ ഈ കോളേജ് ന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ, വിട്ട് പോവാൻ പോരുമ്പോ ഴാണ് അത് ഒക്കെ തിരിച്ചറിയുന്നത്. പഠിത്തവും പ്രണയവും അല്ലാതെ വേറെ എല്ലാം ഞാൻ ഈ കോളേജിൽ അസ്വദിചിട്ടുണ്ട്. ഒരുപാട് ഓർമ്മകളും ഒരുപിടി നല്ല സുഹൃത്തു ക്കളും ഇത്തിരി ചീത്തപ്പേരും അങ്ങനെ അങ്ങനെ. " നീ ഇത് എന്ത് നോക്കി നിൽക്കുവാ?? " നന്ദു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ കണ്ണ് അടച്ചു കാണിച്ചു.

💬 Comments

View all comments