0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1995
അച്ഛൻ. " royal academy of art ൽ ഒരു അഡ്മിഷൻ ഏകദേശം റെഡി ആയിട്ടുണ്ട്. ഇനി ഒരു ഒഡീഷൻ കൂടിയേ ഉള്ളു, ലൈക് എൻട്രൻസ് exam, എനിക്ക് പോണം " " ചേട്ടായി എങ്ങും പോണ്ട, ഞാൻ വിടൂല്ല " അച്ചു അമ്പിനും വില്ലിനും അടുക്കുന്നില്ല.
" അതേ.. " എന്റെ രണ്ടാനമ്മ, അവർ എന്തോ പറയാൻ തുടങ്ങി ഞാൻ ഒന്ന് നോക്കിയപ്പോ നിർത്തി. അത് അച്ഛൻ കണ്ടു എന്നെ ഒന്ന് നോക്കി. " അപ്പൊ നീ ഇപ്പൊ പഠിച്ചു കൊണ്ട് ഇരിക്കുന്ന കോഴ്‌സോ? " അച്ഛൻ. " അതിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല, എനിക്ക് ഒരു അര്ടിസ്റ്റ് ആയാ മതി അതാണ് എന്റെ ഡ്രീം സൊ.. " " നിന്റെ ഇഷ്ടം അതാണേൽ... രാമാ നീ എന്ത് പറയുന്നു " അച്ഛൻ അർഥസമ്മതം പോലെ പറഞ്ഞിട്ട് റാം അങ്കിളിനോട് ചോദിച്ചു. " അവന്റെ ലൈഫ് അല്ലേ അവന്‌ ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ. ഒന്നുമില്ലേലും അവൻ ഒരു ടാലന്റഡ് അര്ടിസ്റ്റ് അല്ലേ, എന്തായാലും ഈ തീരുമാനം തെറ്റാൻ സാധ്യത ഇല്ല " റാം അങ്കിൾ അത് പറഞ്ഞതോടെ കാര്യങ്ങൾ ഏകദേശം തീരുമാനം ആയത് പോലെ ആയി. അതോടെ അച്ചു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. " ചേട്ടായി പോണ്ടാ, ഞാൻ വിടൂല്ല, പണ്ട് ഇതേപോലെ ട്രിപ്പ്‌ പോയിട്ട് രണ്ട് മൂന് കൊല്ലം അല്ലേ ഒരു വിവരം പോലും ഇല്ലാതെ കറങ്ങി നടന്നത്. വേണ്ട ഞാൻ വിടൂല്ല " അച്ചു ചിണുങ്ങി. ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി " അച്ചൂസേ, ചേട്ടായിക്ക് നിന്നെ പിരിയാൻ ഇഷ്ടം ഉള്ളത് കൊണ്ട് പോണത് അല്ല, നല്ലൊരു ഓപ്പർച്യൂണിറ്റി ആണ് മോളെ, അവിടെ ഒക്കെ അഡ്മിഷൻ കിട്ടാൻ എന്നാ പാട് ആണെന്നോ ഇപ്പൊ ഭാഗ്യം കൊണ്ട് കിട്ടിയ ചാൻസ് ആണ്, വെറുതെ കളഞ്ഞാൽ മണ്ടത്തരം ആയിപ്പോവും, എന്റെ ആഗ്രഹം പോലെ ഒരു comic റൈറ്റർ ആവാൻ ഇതിലും നല്ല ചാൻസ് കിട്ടൂല്ല അതോണ്ടല്ലേ. പിന്നെ മോൾക്ക് കാണണം എന്ന് തോന്നുമ്പോ

💬 Comments

View all comments