0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1994
അവർ അത് കേട്ടപ്പോ ഴേ ഹാപ്പി ആയി പെട്ടന്ന് വന്നു വാങ്ങിച്ചോണ്ട് പോരാൻ പറഞ്ഞു " അത് കേട്ടപ്പ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. എന്തായാലും ആ കാര്യത്തിൽ തീരുമാനം ആയി. പിറ്റേന്ന് അവസാനം ആയി ഞാൻ ഞങ്ങളുടെ കോളേജിലേക്ക് ചെന്നു. ഗേറ്റ് കടന്ന് ഉള്ളിൽ ചെന്നപ്പോ ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണ് ഓടിച്ചു. സത്യത്തിൽ ഈ കോളേജ് ന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ, വിട്ട് പോവാൻ പോരുമ്പോ ഴാണ് അത് ഒക്കെ തിരിച്ചറിയുന്നത്. പഠിത്തവും പ്രണയവും അല്ലാതെ വേറെ എല്ലാം ഞാൻ ഈ കോളേജിൽ അസ്വദിചിട്ടുണ്ട്. ഒരുപാട് ഓർമ്മകളും ഒരുപിടി നല്ല സുഹൃത്തു ക്കളും ഇത്തിരി ചീത്തപ്പേരും അങ്ങനെ അങ്ങനെ. " നീ ഇത് എന്ത് നോക്കി നിൽക്കുവാ?? " നന്ദു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ കണ്ണ് അടച്ചു കാണിച്ചു. ഞങ്ങൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് ചെന്നു. ഞാൻ നിർത്തി പോണ കാര്യം അവന്മാർക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല. " ഇനി എന്തായാലും, ക്ലാസിൽ കേറുന്നില്ല, നീ വാ ബാറിലേക്ക് വിടാം ഇന്ന് അടിച്ചു പഴുക്കണം " ദീപു ആണ്. " ഡാ ഇന്ന് ഇവിടെ എന്റെ ലാസ്റ്റ് ഡേ അല്ലേ അപ്പൊ അടിയും ഇവിടെ തന്നെ ആവട്ടെ. നമുക്ക് നമ്മുടെ സ്ഥിരം സ്ഥലത്തു കൂടാം, നിങ്ങൾ പോയി സാധനം റെഡിയാക്ക് ഞാൻ പ്രിൻസിയെ ഒന്ന് കണ്ടിട്ട് വരാം " "അത് പോയിന്റ്. മച്ചാൻ ആ കരടിയെ കണ്ടിട്ട് വാ ഞങ്ങൾ അന്നേരത്തെക്ക് സാധനം വാങ്ങി വരാം " അനന്ദു. അവന്മാർ എല്ലാം കൂടി പോയി. കാശ് കൊടുക്കേണ്ടത് കൊണ്ട് നന്ദു വും കൂടെ കൂടി.
ഞാൻ പ്രിൻസി യുടെ റൂമിലേക്ക് ചെന്നു. പ്രൊഫസർ ജോസഫ് ജോൺ, പക്ഷെ പുള്ളി അവിടെ ഉണ്ടായിരുന്നില്ല. ഇപ്പൊ വരും എന്ന് സ്റ്റാഫ് പറഞ്ഞു എങ്കിലും കൊറേനേരം ആയിട്ടും കാണാഞ്ഞത് കൊണ്ട് ഞാൻ മടുത്തിട്ട് അവിടെ നിന്ന് പൊന്നു. ലൈബ്രറിലേക്ക് പോണ വഴിക്ക് പഴയ ഒരു ക്ലാസ്സ്‌ റൂം ഉണ്ട് അവിടെ കുറെ ഡെസ്കും ബെഞ്ചും വേണ്ടാത്ത കുറെ സാധനങ്ങളും ഒക്കെ സ്റ്റോർ ചെയ്തു വെച്ചിരിക്കുവാണ്. അങ്ങനെ ആരും അവിടേക്ക് വരാറില്ല. കോളേജിൽ എന്തേലും ഫങ്ക്ഷൻ ഒക്കെ നടക്കുമ്പോ അവിടെ ആണ് ഞങ്ങൾ കമ്പനി കൂടാറുള്ളത്. അവന്മാരോട് സാധനവും ആയി അങ്ങോട്ട്‌ വരാനാണ് ഞാൻ പറഞ്ഞത്. ഞാനും അവിടേക്ക് ചെന്നു.

💬 Comments

View all comments