0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1993
പോലെ പറഞ്ഞിട്ട് റാം അങ്കിളിനോട് ചോദിച്ചു. " അവന്റെ ലൈഫ് അല്ലേ അവന്‌ ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ. ഒന്നുമില്ലേലും അവൻ ഒരു ടാലന്റഡ് അര്ടിസ്റ്റ് അല്ലേ, എന്തായാലും ഈ തീരുമാനം തെറ്റാൻ സാധ്യത ഇല്ല " റാം അങ്കിൾ അത് പറഞ്ഞതോടെ കാര്യങ്ങൾ ഏകദേശം തീരുമാനം ആയത് പോലെ ആയി. അതോടെ അച്ചു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. " ചേട്ടായി പോണ്ടാ, ഞാൻ വിടൂല്ല, പണ്ട് ഇതേപോലെ ട്രിപ്പ്‌ പോയിട്ട് രണ്ട് മൂന് കൊല്ലം അല്ലേ ഒരു വിവരം പോലും ഇല്ലാതെ കറങ്ങി നടന്നത്. വേണ്ട ഞാൻ വിടൂല്ല " അച്ചു ചിണുങ്ങി. ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി " അച്ചൂസേ, ചേട്ടായിക്ക് നിന്നെ പിരിയാൻ ഇഷ്ടം ഉള്ളത് കൊണ്ട് പോണത് അല്ല, നല്ലൊരു ഓപ്പർച്യൂണിറ്റി ആണ് മോളെ, അവിടെ ഒക്കെ അഡ്മിഷൻ കിട്ടാൻ എന്നാ പാട് ആണെന്നോ ഇപ്പൊ ഭാഗ്യം കൊണ്ട് കിട്ടിയ ചാൻസ് ആണ്, വെറുതെ കളഞ്ഞാൽ മണ്ടത്തരം ആയിപ്പോവും, എന്റെ ആഗ്രഹം പോലെ ഒരു comic റൈറ്റർ ആവാൻ ഇതിലും നല്ല ചാൻസ് കിട്ടൂല്ല അതോണ്ടല്ലേ. പിന്നെ മോൾക്ക് കാണണം എന്ന് തോന്നുമ്പോ ഒരു ഫ്ലൈറ്റ് പിടിച്ചു ചേട്ടായി ഇങ്ങ് വരൂല്ലേ അല്ലേൽ മോള് അങ്ങ് വാ നമുക്ക് അടിച്ചു പൊളിക്കാം " ഞാൻ അത് പറഞ്ഞപ്പോ അച്ചു ഒന്ന് അടങ്ങി അവൾ സമ്മതം ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. " എന്ന ഞാനും വരാം " നന്ദു.
" അത് വേണ്ട, നീ ഇവിടെ വേണം അങ്കിളിനും അച്ഛനും കൂട്ട് ആയി നീയെങ്കിലും ഇവിടെ വേണം " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെയും അങ്കിളിന്റെ യും ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. " പിന്നെ ഇവിടെ ഉണ്ടായിട്ട് ഇതേ വരെ, ഉപദ്രവം അല്ലാതെ ഉപകാരം ഒന്നും രണ്ടിനെ കൊണ്ടും ഉണ്ടായിട്ടില്ല, ആ അവന്മാർ ആണ് വലിയ ഡയലോഗ് അടിക്കുന്നെ, നിർത്തി റ്റ് പോട " ആ പുഞ്ചിരി മറച്ചു പിടിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ കളിയാക്കി. ഞങ്ങൾ രണ്ടുപേരും അത് പുച്ഛിച്ചു തള്ളി, ഞങ്ങളോട. " നിനക്ക് ഒക്കെ കോളേജിൽ നല്ല മതിപ്പ് ആണല്ലോഡാ " റാം അങ്കിൾ അത് പറഞ്ഞപ്പോ ഞങ്ങൾ കാര്യം മനസ്സിലകാതെ നോക്കി. " അല്ല ഞാൻ നിന്റെ TC യുടെ കാര്യം വിളിച്ചു ചോദിച്ചായിരുന്നു,

💬 Comments

View all comments