Chapter Title : കടുംകെട്ട് 5 [Arrow]
ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടി.
പിറ്റേന്ന് എന്നെ കാണാൻ അച്ചുവും അച്ഛനും വന്നു ഒപ്പം നന്ദുവും.
" അച്ചു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ, മോൾക് തോന്നുന്നുണ്ടോ നിന്റെ ചേട്ടായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്?? " കരഞ്ഞു കലങ്ങിയി കണ്ണുമായി നിൽക്കുന്ന അച്ചുവിനോട് ഞാൻ ചോദിച്ചു.
" എനിക്ക് അറിയാവുന്ന ചേട്ടായി ഇങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല, പക്ഷെ..
എനിക്ക് ചേട്ടായിയെ പൂർണമായും അറിയാമോ എന്ന് എനിക്ക് ഇപ്പൊ ഉറപ്പ് ഇല്ല?? "
അച്ചു കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പൊ ഞാൻ അതിന്റ അർഥം മനസ്സിലാവാതെ അച്ചുവിനെ നോക്കി.
" എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടായിയോട് ചോദിക്കാൻ ഉണ്ട്.
ഞാൻ ഇന്നലെ തന്നെ ആ ചേച്ചിയെ പോയി കണ്ടിരുന്നു എല്ലാം തെറ്റ് ധാരണ ആണ്, ചേട്ടായി പാവം ആണ്, രക്ഷിക്കണം എന്ന് അപേക്ഷിക്കാൻ. അന്നേരം ആ ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞു അത് സത്യം ആണോ അല്ലയോ എന്ന് എനിക്ക് അറിയണം. അത് എല്ലാം കള്ളം ആണെന്ന് കേൾക്കാനാ എനിക്ക് ഇഷ്ടം " അച്ചു അത് പറഞ്ഞപ്പോ അവൾ എന്തൊക്കയാ പറഞ്ഞു പിടിപ്പിചിരിക്കുന്നത് എന്ന് ഓർത്ത് ഒരു ഭയം എന്നിൽ നിറഞ്ഞു.
" ചേട്ടായി ആ ചേച്ചിയെ ബസ്സിൽ വെച്ച് കയറി പിടിച്ചോ?? " അച്ചു അത് ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.
" അത് മോളെ... ബസ് ബ്രെക്ക് പിടിച്ചപ്പോ ഒരു അബദ്ധം" ഞാൻ വാക്കുകൾ കിട്ടാതെ വിക്കി.
" പിടിച്ചോ ഇല്ലയോ? " അച്ചുന്റെ ശബ്ദം കടുത്തു.
" അച്ചു അത് അജുന് ഒരു അബദ്ധം പറ്റിയതാ " നന്ദു.
" നന്ദുവേട്ടനോട് അല്ല ചോദിച്ചത് "
" പിടിച്ചു " ഞാൻ കുറ്റം സമ്മതിച്ചു.
" കോളേജിൽ വെച്ച് ആ ചേച്ചിയെ റാഗിങ്ങ് എന്ന പേരിൽഅപമാനിച്ചോ? "
" mm" അവളുടെ ആ ചോദ്യത്തിനും ഞാൻ മറുപടി കൊടുത്തപ്പോ അച്ചുവിന്റെ കണ്ണിൽ വല്ലാത്ത ഭയം വന്നു.
" ചേട്ടായി കഴിഞ്ഞ ദിവസം ആ ക്യാമ്പിൽ വെച്ച് എല്ലാരുടേം മുന്നിൽ
💬 Comments
View all comments