0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2005
വെച്ച് ആ ചേച്ചിയുടെ ഡ്രെസ് വലിച്ചു കീറിയോ " " അത് മോളെ ഞാൻ വേണം എന്ന് വെച്ച് ചെയ്തതല്ല " " അപ്പൊ അതും സത്യം ആണ്?? " ആ ചോദ്യതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. " ചേട്ടായി ഒരു വൈകുന്നേരം ആ ചേച്ചിയെ തട്ടിക്കൊണ്ടു പോവാൻ നോക്കിയോ, ഒരു റൂമിൽ കൊണ്ട് പോയി ഇട്ടോ " അത് ചോദിക്കുമ്പോ അച്ചുവിന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ തലകുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
" പറ ചേട്ടായി ഇതൊക്കെ കള്ളം ആണെന്ന് പറ, ഇതെല്ലാം ആ ചേച്ചി വെറുതെ പറഞ്ഞതല്ലേ?? " എന്നും ചോദിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാനും കരഞ്ഞു പോയി. കുറച്ചു നേരം കരഞ്ഞ ശേഷം അച്ചു എന്റെ മേത്തു നിന്ന് മാറി. " അപ്പൊ ആ ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്, ഇത്ര ഒക്കെ ചെയ്ത ചേട്ടായിക്ക് ഇതും ചെയ്യാൻ ബുദ്ധിമുട്ട് ഒന്നുമില്ല ല്ലേ. ഇത് ഞാൻ അറിഞ്ഞിരുന്ന, സ്‌നേഹിച്ചിരുന്ന എന്റെ ചേട്ടായി അല്ല, എനിക്ക് ഇനി നിങ്ങളെ കാണേണ്ട " എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ചു സ്റ്റേഷന് വെളിയിലേക്ക് ഓടി. " അച്ചു " എന്നും വിളിച്ചോണ്ട് പുറകെ പോകാൻ പോയ എന്നെ അച്ഛൻ തടഞ്ഞു. " അച്ഛ ഈ കേസിൽ ഞാൻ നിരപരാധി ആണ്, എന്നെ വിശ്വസിക്ക് " ഞാൻ അച്ഛനോട് പറഞ്ഞു, അന്നേരം ഞാൻ, ഞാൻ പോലും അറിയാതെ കരഞ്ഞു തുടങ്ങി യിരുന്നു. കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു അച്ഛന്റെ മറുപടി. " ഈ തല്ല് നിനക്ക് നേരത്തെ തരേണ്ടത് ആയിരുന്നു. അമ്മ ഇല്ലാതെ വളർന്ന കുഞ്ഞല്ലേ എന്ന് കരുതി ഒരിത്തിരി കരുതൽ കൂടുതൽ തന്നപ്പോ നീ ഇത്രയും അധഃപതിചു പോവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. ഇനിയും ഞങ്ങളുടെ മുന്നിൽ കണ്ടു പോവരുത്, എന്റെ മോൻ ചത്തു എന്ന് കരുതി ക്കോളാം " അച്ഛന്റെ ആ വാക്കുകൾ എന്റെ

💬 Comments

View all comments