Chapter Title : കടുംകെട്ട് 5 [Arrow]
ഹൃദയത്തിൽ ആണ് കൊണ്ട്. അച്ഛൻ എന്നെ ആദ്യമായി തല്ലിയിക്കുന്നു, അതും രണ്ടു തവണ. ഒന്ന് കവിളിലും രണ്ടാമതായി എന്റെ ഹൃദയതിലും.
" അങ്കിൾ എന്തൊക്കയാ ഈ പറയുന്നേ?? " നന്ദു.
" നന്ദാ, ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ ചെയ്ത ഇവനെ എന്ത് വിശ്വസിച്ച ഞാൻ എന്റെ വീട്ടിൽ നിർത്തുന്നത്. എനിക്കെ ഒരു മകൾ കൂടി ഉണ്ട് അവളുടെ ഭാവി കൂടി എനിക്ക് നോക്കണം " എന്നും പറഞ്ഞ് അച്ഛനും അവിടെ നിന്ന് പോയി. ഒരു തരം മരവിപ്പിൽ ആയിരുന്നു ഞാൻ.
" അജു, അങ്കിൾ അന്നേരത്ത ദേഷ്യതിന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് ആണ്. നീ വിട്ടുകള.
എന്താ അവിടെ ശരിക്കും സംഭവിച്ചത്. ഈ കേട്ടത് ഒന്നുമല്ല സത്യം എന്ന് എനിക്ക് അറിയാം. അവൻ ആണോ ആ വിജയ് ആണോ എല്ലാത്തിനും കാരണം??, ഞാൻ അവനെ തപ്പി പോയിരുന്നു. പക്ഷെ ആ അജയ് അവനെ എങ്ങോട്ടോ മാറ്റി. ഇല്ലേൽ ഞാൻ അവനെ കൊണ്ട് സത്യം പറയിപ്പിച്ചേനെ.
ഡാ നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ " നന്ദു ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോ കുലുക്കി വിളിച്ചു
" ഡാ... അച്ചുവും, അച്ഛനും ഒക്കെ എന്നെ ഇപ്പൊ വെറുക്കുന്നു അല്ലേ??
അന്ന് അവളെ ആ ആരതിയെ പൊക്കിയത് അടക്കം നിനക്ക് താല്പര്യം അ
ഇല്ലാത്ത പലതും നീ ഞാൻ പറഞ്ഞത് കൊണ്ട് ചെയ്തിട്ടുണ്ട്. ഉള്ളിന്റെ ഉള്ളിൽ നീ യും എന്നെ വെറുക്കുന്നുണ്ടോ ഡാ?? "
ഞാൻ അത് ചോദിച്ചപ്പോൾ നന്ദു ഒന്ന് ഞെട്ടി. അതിനു മറുപടി ആയി അവന്റെ കൈ എന്റെ കവിളിൽ ശക്തിയായി പതിഞ്ഞു. പിന്നെ എന്നെ ചേർത്ത് പിടിച്ചു. അന്നേരം ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞുപോയി. നന്ദുവിന്റെ കണ്ണും നിറഞ്ഞിരുന്നു.
" മതി മതി സമയം ഒരുപാട് ആയി പോവാൻ നോക്ക് " ഒരു പോലീസുകാരൻ ഞങ്ങളോട് പറഞ്ഞു. നന്ദു പോവാൻ ഒരുങ്ങി.
" നന്ദു ആ പെൺകൊച്ചു ചത്തോ?? " തിരിഞ്ഞു നടന്ന നന്ദുനോട് ഞാൻ ചോദിച്ചു.
" മരിച്ചോ എന്ന് ചോദിച്ചാൽ
💬 Comments
View all comments