Chapter Title : കടുംകെട്ട് 5 [Arrow]
ഇല്ല, തലക്ക് നല്ല ക്ഷതം ഏറ്റിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി ആണ് ചാൻസ്, ബോധം ഇതേവരെ വന്നിട്ടില്ല. കോമയിൽ ആണെന്ന് വേണേൽ പറയാം " അത്രയും പറഞ്ഞിട്ട് നന്ദു നടന്ന് അകന്നു.
ഞാൻ അവിടെ മാറി ഇരുന്നു. അച്ചുവും അച്ഛനും ഒക്കെ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ മുഴങ്ങി കേട്ടു. അവർ രണ്ടുപേരും എന്നെ വെറുക്കുന്നു അല്ലേ, അവർക്ക് എന്നെ ഇനി കാണേണ്ട. എന്റെ അച്ചുവിന്റെ കണ്ണ് നിറഞ്ഞു ഞാൻ കാരണം അവൾ ചങ്ക് പൊട്ടി കരഞ്ഞു, എന്നും എല്ലാരുടെയും മുന്നിൽ തല ഉയർത്തി നിന്നിരുന്ന മനുഷ്യൻ ആണ് എന്റെ അച്ഛൻ ഇപ്പൊ ഞാൻ കാരണം ഏറ്റവും വലിയ അപമാനം ഏറ്റിരിക്കുന്നു. ഇതിന് ഒക്കെ കാരണം അവൻ ആണ്.
അല്ല അവൻ അല്ല അവൾ ആ ആരതി. അവൾ അവനെ രക്ഷപെടുത്താൻ വേണ്ടി പറഞ്ഞ നുണ. ആ നുണക്ക് ബലം കൂട്ടാൻ ആയി കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അച്ചുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൻ ചെയ്ത തെറ്റ് എന്റെ തലയിൽ കെട്ടിവെച്ചു. അവന് ധൈര്യം കൊടുത്ത് ഇങ്ങനെ എല്ലാം പറയിപ്പിച്ചത് അവൾ അല്ലേ. ഒരുപക്ഷെ ആ പെണ്ണിനെ പെടുത്തിയതും ഇവൾ അറിഞ്ഞു കൊണ്ട് ആവും. ഇല്ലേൽ എന്തിനാ കൃത്യം ആ സമയത്ത് ആ റൂമിന്റെ മുന്നിൽ അവൾ വന്നു നിന്നത്, എന്നെ കണ്ട് അമ്പരന്നത്.
ദാറ്റ് ബിച്ച്, ആം ഗോണ ഷോ ഹെർ..
എന്റെ രോഷം ആഞ്ഞു കത്തി.
പിറ്റേന്ന് എന്നെ കോടതിയിൽ ഹാജർ ആക്കി. അവളും അവനും എനിക്ക് എതിരെ സാക്ഷി പറഞ്ഞു. സോളിഡ് ആയ രണ്ടു സാക്ഷികൾ ഉള്ളത് കൊണ്ട് തന്നെ പോലീസ് കൂടുതൽ അന്വേഷിക്കാതെ കേസ് ക്ലോസ് ചെയ്തു. പതിനഞ്ചു ദിവസം ഞാൻ ജെയിലിൽ കഴിച്ചു കൂട്ടി. ഇടക്ക് നന്ദുവും ആശാനും കാണാൻ വന്നു എന്ന് അല്ലാതെ വേറെ ആരും എന്നെ തേടി വന്നില്ല. ആ ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു അനാഥൻ ആയി മാറിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ത്ര ഞാൻ ഈ ദിവസങ്ങളിൽ കരഞ്ഞു. അതിനൊക്കെ കാരണം അവളും അവനും അല്ലേ.
💬 Comments
View all comments