Chapter Title : കടുംകെട്ട് 5 [Arrow]
ആവില്ല. ഞാൻ അവളുടെ കണ്ണ് തുടച്ചു. ഇതൊക്കെ കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു. അച്ഛനും റാം അങ്കിളും നന്ദുവും അവന്റെ അമ്മയും എന്റെ രണ്ടാനമ്മയും എല്ലാരും ഈറൻ അണിഞ്ഞു. ഞാൻ എന്റെ റൂമിൽ പോയി ഇരുന്നു. ആരും എന്നെ ശല്യം ചെയ്യാൻ വന്നില്ല.
" ചേട്ടായി " ഓരോന്ന് ഓർത്ത് മയങ്ങി പോയ എന്നെ അച്ചു വിളിച്ച് ഉണർത്തി.
" എന്താ മോളെ " അവൾക് എന്തോ പറയാൻ ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു.
" ആ ചേച്ചിയുമായി നടന്നത് എല്ലാം നന്ദുവേട്ടൻ പറഞ്ഞു. എനിക്ക് അറിയാം ചേട്ടായിക്ക് ആ ചേച്ചിയോട് ദേഷ്യം ആയിരിക്കും എന്ന്, ഇനി ഒന്നും വേണ്ട. ചേട്ടായി ഇപ്പൊ തന്നെ ആ ചേച്ചിയെ ഒരുപാട് ഉപദ്രവിച്ചു മതിയാക്ക് പ്ലീസ് എനിക്ക് വേണ്ടി " അച്ചു മടിച്ചു മടിച് ആണ് അത് പറഞ്ഞത്.
" മോളെ എനിക്ക് അവളോട് ദേഷ്യം ഒന്നുമില്ല. " അച്ചു വിന്റെ മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ ആണ് പറയാൻ തോന്നിയത്. അച്ചു എന്നെ കെട്ടിപിടിച്ചു. പക്ഷെ അപ്പോഴും എനിക്ക് അവളോട് ക്ഷമിക്കാൻ പറ്റില്ല, ആരൊക്ക പറഞ്ഞാലും. ഞാൻ അനുഭവിച്ചതിന് ഒക്കെ അവളെ കൊണ്ട് എണ്ണി എണ്ണി ഉത്തരം പറയിപ്പിക്കും. അത് ഞാൻ മനസ്സിൽ ഉറപ്പിച്ചത് ആണ്. അച്ഛന്റെ വക ഒരു റൗണ്ട് കൂടി ഇതേ ഉപദേശം കിട്ടി. അച്ചുവിന് കൊടുത്ത അതേ മറുപടി തന്നെ അച്ഛനും കൊടുത്തു. അച്ചുന്റെ അമ്മ ഇടക്ക് ഒക്കെ എന്നെ വന്നു നോക്കുന്നുണ്ടായിരുന്നു ഞാൻ അത് വലിയ കാര്യം ആക്കിയില്ല. അവരുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി കഴിഞ്ഞ 15 ദിവസം കൊണ്ട് അവർ വല്ലാതെ കോലം കെട്ടിക്കുന്നു. ആ കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്നു. ഒരുപക്ഷെ എന്നെ പറ്റി ഓർത്ത് കരഞ്ഞിട്ടാവും. ന്തായാലും ഞാൻ അതിനെ പറ്റി കൂടുതൽ ആലോചിക്കാൻ നിന്നില്ല. എനിക്ക് ആലോചിച്ചു കൂട്ടാൻ വേറെ വലിയ കാര്യങ്ങൾ ഉണ്ട്.
ഒന്ന് രണ്ടു മൂന് എന്ന് ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. കോളേജിലേക്ക് പോവാൻ എനിക്ക്
💬 Comments
View all comments