0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2011
തോന്നിയില്ല. അവന്മാർ ഒക്കെ എന്നെ വന്നു കണ്ടു, ഞാൻ എല്ലാരേം മടക്കി അയച്ചു. വീട്ടിൽ വെറുതെ ഇരുന്നു ഭ്രാന്ത് പിടിക്കും എന്ന് തോന്നി തുടങ്ങി. ഒന്നും ചെയ്യാൻ തോന്നുന്നില്ല, വരക്കാം എന്ന് വെച്ചാൽ ബ്രെഷ് കയ്യിൽ എടുക്കുമ്പോ അവൾ കാരണം കൈ വഴുതിപോയ art academy ലെ അഡ്മിഷനും yuu ന്റെ സ്റ്റുഡന്റ് ആവുക എന്ന മോഹവും എല്ലാം തികട്ടി വരും അന്നേരം അവളെ കൊല്ലാൻ പോലും തോന്നും. അങ്ങനെ ആണ് നന്ദുവിന്റെ ഒപ്പം അവന്റെ ക്ലബിൽ ചേർന്നത്. പണ്ട് അവന്റെ ഒപ്പം ബേസിക് ഒക്കെ പഠിച്ചിട്ടുണ്ട് എന്ന് അല്ലാതെ ഞാൻ സീരിയസ് ആയി എടുത്തിരുന്നില്ല. അത് കൊണ്ട് തന്നെ എപ്പഴോ ഡ്രോപ്പ് ചെയ്തു. പക്ഷെ ഇത്തവണ ഞാൻ ഫുൾ ഫോക്കസ് ചെയ്യാൻ തന്നെ തീരുമാനിച്ചു. എനിക്ക് ഇനിയും സ്ട്രോങ്ങ്‌ ആവണം. ഇനി സുദേവിനെ പോലെ ആരെങ്കിലും എനിക്കും അവൾക്കും ഇടയിൽ വന്നാൽ നന്ദു വിന്റെ സഹായം ഇല്ലാതെ അവനെ തോൽപ്പിക്കാൻ പറ്റണം. അവളോട്‌ ഉള്ളു ദേഷ്യം മുഴുവൻ ഞാൻ പഞ്ചിങ് ബാഗിലും റിങ്ങിലും തീർത്തു.
ക്ലബിൽ ഉള്ള സമയം എനിക്ക് ഇത്തിരി റിലാക്സ് ആയിരുന്നു. പക്ഷെ മുഴുവൻ സമയവും ക്ലബ്ബിൽ ഇരിക്കാൻ പറ്റില്ലല്ലോ. എന്റെ അവസ്ഥ അച്ഛന് മനസ്സിലായി എന്ന് തോന്നുന്നു. എന്നോട് ബിസിനസിൽ സഹായിക്കാൻ പറഞ്ഞു. എനിക്കും അത് ഒരു നല്ല ഐഡിയ ആണെന്ന് തോന്നി. ഫിനാൻസ് പരുപാടി ഒക്കെ ഞാൻ ഏറ്റ് എടുത്തു. അങ്ങനെ ഫിനാൻസ് കാര്യങ്ങളും ബോക്സിങ്ങും ഒക്കെയായി ഞാൻ എങ്കേജ്ഡ് ആയി. ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ ഒന്നു രണ്ടു മാസങ്ങൾ ആയി. അപ്പോഴും അവളോട്‌ ഉള്ള പക മായാതെ മനസ്സിൽ കിടന്നുരുകുന്നുണ്ടായിരുന്നു. അവളെ എന്ത് ചെയ്യാം എന്ന് ആണ് ഊണിലും ഉറക്കത്തിലും ചിന്ത. അങ്ങനെ ഞാൻ ഓഫീസിൽ ഇരുന്നു തിരിച്ചു കിട്ടാൻ ഉള്ള കടങ്ങുടെ ഡീറ്റെയിൽസ് എടുക്കുകയായിരുന്നു. സംഗതി പലിശക്ക് കൊടുപ്പ് പരുപാടി ആണെങ്കിലും അച്ഛൻ കഴുത്ത് അറപ്പൻ പലിശ ഒന്നും വാങ്ങില്ല. ഇവിടുത്തെ കടങ്ങളിൽ പകുതി പോലും തിരികെ കിട്ടും എന്ന് പ്രതീക്ഷയും ഇല്ല, മിക്കവാറും എല്ലാം ഒരു ദാനം

💬 Comments

View all comments