0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
ആ വഴി പോവുകയായിരുന്നു. അന്നേരം ഈ ചേട്ടൻ മാണിയെയും വിളിച്ചോണ്ട്, ആരും ഉപയോഗിക്കാത്ത ക്ലാസ്സ്‌ റൂമിലേക്ക് പോവുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയ കൊണ്ട് ഞാനും പുറകെ ചെന്നു. അന്നേരം ഈ ചേട്ടൻ അവളെ കഴിഞ്ഞ ദിവസം ക്യാമ്പിൽ വെച്ച് എടുത്ത വീഡിയോ കാണിച്ചു ഭീഷണിപെടുത്തുകയായിരുന്നു. എന്നെ കണ്ടപ്പോ ആനി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. ഞാൻ ആ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി പക്ഷെ ഈ ചേട്ടൻ എന്നെ ഒരുപാട് തല്ലി എങ്കിലും മല്പിടിത്തത്തിന് ഇടക്ക് ആ ഫോൺ താഴെ വീണു ചിതറി, മെമ്മറി കാർഡ് ഞാൻ ഒടിച്ചു കളഞ്ഞു. അന്നേരം ഇയാൾ എന്നെ വിട്ടിട്ട് അവളുടെ പുറകെ പോയി " അവൻ അത് പറഞ്ഞു മൂക്കിൽ നിന്നും വരുന്ന ചോര തുടച്ചു. " ഡാ നാറി കള്ളം പറയുന്നോ?? " എന്നും ചോദിച്ചു കൊണ്ട് ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു. അന്നേരം എല്ലാരും കൂടി ചേർന്ന് എന്നെ പിടിച്ചു മാറ്റി. " ഞാൻ അല്ല.. ഇവൻ ആ ഇവൻ ആണ് വീഡിയോ പിടിച്ചതും ആ പെണ്ണിനെ ബ്ലാക്‌മെയിൽ ചെയ്തതും, ഞാൻ അല്ല, ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം " ഞാൻ എന്നെ പിടിച്ചിരുന്നവരുടെ കയ്യിൽ കിടന്നു കുതറി കൊണ്ട് അലറി. " മതി നിർത്ത്, നീ ഇത്രയും ദുഷിച്ചവൻ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല " ചാന്ദിനി മിസ്സ്‌ ഞാൻ പറഞ്ഞത് ആരും വിശ്വസിചില്ല. അല്ലേലും ഞാൻ കോളേജിലെ ന്യൂയിസെൻസ് ആയിരുന്നല്ലോ, അവളും അവനും ഒക്കെ mr ക്‌ളീൻ സ്റ്റുഡൻസും. സാക്ഷികളും തെളിവ്

💬 Comments

View all comments