0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
കളും എനിക്ക് എതിർ ആയിരുന്നു. സംഗതി പോലീസ് കേസ് ആയി. കോളജിൽ എല്ലാരുടേം മുന്നിൽ വെച്ച് പെണ്ണ് കേസിന് എന്നെ പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടി. പിറ്റേന്ന് എന്നെ കാണാൻ അച്ചുവും അച്ഛനും വന്നു ഒപ്പം നന്ദുവും. " അച്ചു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ, മോൾക് തോന്നുന്നുണ്ടോ നിന്റെ ചേട്ടായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്?? " കരഞ്ഞു കലങ്ങിയി കണ്ണുമായി നിൽക്കുന്ന അച്ചുവിനോട് ഞാൻ ചോദിച്ചു. " എനിക്ക് അറിയാവുന്ന ചേട്ടായി ഇങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല, പക്ഷെ.. എനിക്ക് ചേട്ടായിയെ പൂർണമായും അറിയാമോ എന്ന് എനിക്ക് ഇപ്പൊ ഉറപ്പ് ഇല്ല?? " അച്ചു കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പൊ ഞാൻ അതിന്റ അർഥം മനസ്സിലാവാതെ അച്ചുവിനെ നോക്കി.
" എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടായിയോട് ചോദിക്കാൻ ഉണ്ട്. ഞാൻ ഇന്നലെ തന്നെ ആ ചേച്ചിയെ പോയി കണ്ടിരുന്നു എല്ലാം തെറ്റ് ധാരണ ആണ്, ചേട്ടായി പാവം ആണ്, രക്ഷിക്കണം എന്ന് അപേക്ഷിക്കാൻ. അന്നേരം ആ ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞു അത് സത്യം ആണോ അല്ലയോ എന്ന് എനിക്ക് അറിയണം. അത് എല്ലാം കള്ളം ആണെന്ന് കേൾക്കാനാ എനിക്ക് ഇഷ്ടം " അച്ചു അത് പറഞ്ഞപ്പോ അവൾ എന്തൊക്കയാ പറഞ്ഞു പിടിപ്പിചിരിക്കുന്നത് എന്ന് ഓർത്ത് ഒരു ഭയം എന്നിൽ നിറഞ്ഞു. " ചേട്ടായി ആ ചേച്ചിയെ ബസ്സിൽ വെച്ച് കയറി പിടിച്ചോ?? " അച്ചു അത് ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.

💬 Comments

View all comments