Chapter Title : കടുംകെട്ട് 5 [Arrow]
പ്രശ്നം ആയിരിക്കും. മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം വരെ വിധിച്ചിരിക്കുന്നു " അയാൾ കത്തികയറുകയാണ്.
" വല്ല പത്രത്തിൽ നിന്നും ചൂണ്ടിയത് ആവും " ഞാൻ നന്ദു ന്റെ ചെവിയിൽ പറഞ്ഞു. അവൻ ചിരിച്ചു. ഇത് കേട്ട അച്ചു എന്റെ തുടയിൽ നുള്ളി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.
" ഇയാൾ മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം ഇവ ഒക്കെ അനുഭവിക്കാൻ അറിഞ്ഞോ അറിയാതെയോ ഒരു നാരി തന്നെ ആവും കാരണം ആയി വരുക " പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി. അവളുടെ മുഖം എന്റെ ഉള്ളിലേക്ക് ഓടി എത്തി. എന്റെ കണ്ണിൽ പകയുടെ കനൽ ആന്തി. പെട്ടെന്ന് അയാൾ എന്നെ ഒരു നോട്ടം നോക്കി. അയാൾക്ക് എന്തൊ മനസ്സിലായത് പോലെ.
" മൃത്യു യോഗം പോലും കാണുന്നുണ്ട്, ജാതകക്കാരൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ 25 വയസ് താണ്ടു " അയാൾ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി.
" ഇതിന് പ്രതിവിധി ഒന്നുമില്ലെ ?? " എന്റെ രണ്ടാനമ്മ ആണ്.
" മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം എന്ന് അല്ലേ, നാരിശ്യപം പേറുന്ന ഇയാക്ക് ആ ദോഷം മാറണം എങ്കിൽ, ഒരു പെണ്ണ് തന്നെ വിചാരിക്കണം. അവൾ ഇയാളുടെ ജീവിതത്തിലേക്ക് കടന്ന് വരണം. ഇരുപത്തി നാലാം വയസ്സ് കഴിയുന്നതിനു മുന്നേ ഇയാൾ വിവാഹിതൻ ആവണം " എന്തോ ആലോചിച്ചു ഗാഢമായ ചിരിയോടെ അയാൾ പറഞ്ഞു. അത് കേട്ട് കൂടുതൽ ഞെട്ടിയത് ഞാൻ ആണ്. കല്യാണം ഒരുപെണ്ണിനെ ഞാൻ എന്റെ തലയിൽ കെട്ടിവെക്കണം പോലും. നടുക്കൂല്ല. ഞാൻ അച്ഛനെ കത്തുന്ന ഒരു നോട്ടം നോക്കി. പക്ഷെ അച്ഛൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പെട്ടിരിക്കുന്നു അല്ലേൽ ഈ മനുഷ്യൻ എന്നെ പെടുത്തി ഇരിക്കുന്നു.
പെട്ടന്ന് ആണ് എനിക്ക് മറ്റൊരു ആംഗിൾ തോന്നിയത്. ഇന്നത്തെ ദിവസം കൊള്ളാം ഞാൻ തേടി നടന്നത് ഒക്കെ എന്നെ തേടി വരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്ക പറയില്ലേ അതേപോലെ ഒരു ഐറ്റം. ആരതി. അവൾ
💬 Comments
View all comments