0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2049
അവൾക്ക് ഇഷ്ടപ്പെട്ട ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നതിലും നല്ലത് അല്ലേ ഒരു താലി ചരടിൽ കെട്ടി അവളെ ഇവിടെ ഇട്ടു ചവിട്ടി അരക്കുന്നത്. ഇതാണ് പറ്റിയ വഴി. അവളെ നരകം എന്ത് ആണെന്ന് ഞാൻ കാണിച്ചു കൊടുക്കും. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ ഇവരെ എങ്ങനെ കൺവിൻസ്‌ ചെയ്യും. അവളെ സമ്മതിക്കാൻ ഉള്ള പെർഫെക്ട് പ്ലാൻ എന്റെ കയ്യിൽ ഉണ്ട്. " ശരി ഞാൻ കല്യാണത്തിന് സമ്മതിക്കാം, പക്ഷെ കല്യാണം കഴിക്കുവാണേൽ എന്റെ മനസ്സിൽ ഒരാൾ ഉണ്ട് അവളെ മാത്രം. അത് പറ്റില്ല എങ്കിൽ പിന്നെ എന്നെ നിർബന്ധിക്കരുത് " ഞാൻ അത് പറഞ്ഞപ്പോ എല്ലാർക്കും അത്ഭുതം ആർക്കും അവരുടെ കാതുകളെ വിശ്വസിക്കാൻ ആയില്ലന്ന് തോന്നുന്നു. " ആൾ ആരാ?? " അച്ചു ആണ് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
" ആരതി " ഞാൻ അത് പറഞ്ഞപ്പോ നന്ദുവും അച്ചുവും ഒഴികെ എല്ലാരും ഞെട്ടി. അവർക്ക് രണ്ടുപേർക്കും ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഏകദേശ ഊഹം കിട്ടിയിരിക്കണം. " ആരതി?? ഏത് അന്ന് നിനക്ക് എതിരെ സാക്ഷി പറഞ്ഞ ആ പെണ്ണോ?? അത് വേണ്ട " അച്ഛൻ ആണ്. അച്ഛൻ അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. പുള്ളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. " അപ്പൊ, കാരാഗൃഹ വാസം കഴിഞ്ഞു അല്ലേ, അതിന് കാരണക്കാരി ആയ ഒരു പെണ്ണും ഉണ്ട്. ഇയാൾ ഇപ്പൊ കെട്ടണം എന്ന് പറഞ്ഞത് ആ പെണ്ണിനെ ആണെങ്കിൽ അത് നടത്തി കൊടുക്കാൻ നോക്കുക. എല്ലാം വിധി പോലെയെ വരൂ " എന്നും പറഞ്ഞു അയാൾ തന്റെ തോൾ സഞ്ചിയിൽ അവിടെ ഇരുന്ന പലകയും മറ്റും എടുത്തു വെച്ച് എഴുന്നേറ്റു. അച്ഛൻ കൊടുത്ത നോട്ടുകളിൽ നിന്ന് ഒരു നൂറുരൂപ നോട്ട് മാത്രം വാങ്ങി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ആ മനുഷ്യൻ പുറത്തേക്ക് നടന്നു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ട് വിടാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. " അല്ല

💬 Comments

View all comments