Chapter Title : കടുംകെട്ട് 5 [Arrow]
ചേട്ടായി, എന്താണ് ഉദ്ദേശം?? കല്യാണം കഴിക്കുവാണേൽ ആ ചേച്ചിയെ മാത്രേ കെട്ടു എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും അവരും സമ്മതിക്കില്ല, അപ്പൊ കല്യാണം എന്ന കടമ്പയിൽ നിന്ന് ഒഴിയാം എന്നാണോ പ്ലാൻ ചെയ്യുന്നത്. അതോ വേറെ എന്തെങ്കിലും ഹിഡൻ അജണ്ട വല്ലതും ഉണ്ടോ?? " അദ്ദേഹം പോയതും അച്ചു തന്റെ ചോദ്യങ്ങളുടെ കെട്ട് അഴിച്ചു. ഇത് ഞാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലെകിൽ എന്റെ കയ്യ് വിട്ടു പോവും.
" ഹിഡ്ഡൻ അജണ്ട?? അങ്ങനെ വലിയ അജണ്ട ഒന്നും ഇല്ല. ഐ തിങ്ക് ആം ഇൻ ലൗ "
" വാട്ട് ദ...
ചേട്ടായി, ഡോണ്ട് മേക്ക് മി ലാഫ് " അച്ചു.
" അതെന്താ എനിക്ക് പ്രണയിച്ചു കൂടെ?? സത്യം പറയാല്ലോ അന്ന് അവളെ കണ്ടത് മുതൽ എപ്പോഴും അവളുടെ ചിന്തകൾ ആണ് മനസ്സിൽ. ഞാൻ ആദ്യം ഓർത്തത് എന്നെ തല്ലിയത് കൊണ്ട് എനിക്ക് അവളോട് തോന്നുന്ന വെറുപ്പ് ആണ് എന്നാ അല്ലെകിൽ അത് ആണ് കാര്യം എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഹേറ്റർഡ് അല്ല എനിക്ക് അവളോട് തോന്നുന്ന ഫീലിംഗ്സ്, അവളെ കുറിച്ച് ഓർക്കുമ്പോ ഒക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കും, മനസ്സിൽ വല്ലാത്ത സന്തോഷം വന്നു നിറയും ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിയും. ഇതിന് ഒക്കെ കാരണം എന്ത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ല. ഞാൻ ഒരു പെണ്ണിനെ കാണുമ്പോ ഇപ്പൊ അവളുമായി ആണ് കമ്പയർ ചെയ്യുന്നത്, കണ്ണ് അവളുടെ പോലെ ആണോ പുഞ്ചിരി അങ്ങനെ ആണോ മുടി അത്രേ ഉണ്ടോ നിറം അവളുടെ പോലെ സ്വർണവർണം ആണോ അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് അത് സമ്മതിച്ചു തരാൻ എന്റെ ഈഗോ അനുവദിചില്ല. അത് കൊണ്ട് ആ ഞാൻ അവളോട് റഫ് ആയി പെരുമാറിയത്. പക്ഷെ എപ്പഴോ അതിരു കടന്ന് പോയി. മനഃപൂർവം അല്ല.
അന്ന് എനിക്ക് എതിരെ സാക്ഷി പറഞ്ഞപ്പോ എനിക്ക് അവളോട് ദേഷ്യം ആയിരുന്നു പക്ഷെ മനസ്സ് ശാന്തം ആയപ്പോ എല്ലാം ഇരുത്തി
💬 Comments
View all comments