Chapter Title : കടുംകെട്ട് 5 [Arrow]
ആലോചിച്ചപ്പോൾ അവൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല ന്ന് എനിക്ക് മനസ്സിലായി. അവളെയും അവൻ ചതിച്ചത് അല്ലേ. അവൾ തന്റെ കൂട്ടുകാരിയെ ദ്രോഹിക്കാൻ ശ്രമിച്ച ഒരാളെ എതിർക്കുക മാത്രം അല്ലേ ചെയ്തുള്ളു...
ഐ ഹെയ്റ്റ് ടു അഡ്മിറ്റ്. ഐ തിങ്ക് ആം ഫോൾ ഫോർ ഹെർ "
ഞാൻ പറഞ്ഞു നിർത്തിയിട്ട് എല്ലാരേയും ഒന്ന് നോക്കി. അവരുടെ എല്ലാം മുഖഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചു എന്ന് എനിക്ക് മനസ്സിലായി. ഗുഡ് വർക്ക് അജു. ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു.
" സൊ you ആർ ഇൻ ലൗ?? " അച്ചു, അവളിൽ ഒരു പുഞ്ചിരി ഒക്കെ ഉണ്ട്, എന്നാലും ഞാൻ പറഞ്ഞത് അവൾ പൂർണമായും വിശ്വസിച്ചിട്ടില്ല. ടൈം ഉണ്ടല്ലോ.
" സത്യേട്ടാ, അപ്പൊ നമുക്ക് അവരോട് കാര്യങ്ങൾ ഒക്കെ ഒന്ന് സംസാരിക്കണ്ടേ?? " എന്റെ രണ്ടാനമ്മ ആണ്. എന്റെ കല്യാണകാര്യത്തിൽ ഇവർക്കു വല്ലാത്ത ഉത്സാഹം ആണല്ലോ. ന്തായാലും നന്നായി. ഞാൻ എന്റെ റൂമിലേക്ക് ചെന്നു. നന്ദുവും എന്റെ ഒപ്പം വന്നു. അവനിൽ ഒരു ചിരി ഉണ്ടായിരുന്നു. അവന് എല്ലാം മനസ്സിലായിക്കണം എന്നുമില്ലേലും അറിവ് വെച്ച കാലം തൊട്ട് എന്റെ ചങ്കും കരളുമായി കൂടെ ഉള്ളവൻ അല്ലേ. ഞാൻ മനസ്സിൽ കാണുന്നത് അവൻ മാനത്ത് കാണും. അവൻ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ പറയാനും നിന്നില്ല.
അച്ഛൻ അവളുടെ വീട്ടിൽ വിളിച്ച് എല്ലാം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു, ഞങ്ങൾ എല്ലാരും കൂടി ഒഫീഷ്യൽ പെണ്ണുകാണൽ ചടങ്ങ് നടത്തി.
അവളുടെ അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ഇരുത്തി. അത്യാവശ്യം സൗകര്യം ഉള്ള ഒരു രണ്ടു നില വീട്. പക്ഷെ എനിക്ക് ആ അന്തരീക്ഷം അത്ര കണ്ടു പിടിച്ചില്ല. വാട്ട് എവർ സഹിച്ചല്ലേ പറ്റൂ.
" ഇതാണ് ആരതിയുടെ അമ്മ ശ്രീദേവി " അവളുടെ അച്ഛൻ അമ്മയെ പരിചയപ്പെടുത്തി. അവർ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു, ഞങ്ങളും.
" ഇത് എന്റെ ഭാര്യ വിദ്യാലക്ഷ്‌മി, ഇത് രാമചന്ദ്രൻ എന്റെ ഫ്രണ്ടും ബിസിനസ് പാർട്ണറും ഒക്കെ ആണ് അത് ഇവന്റെ
💬 Comments
View all comments