Chapter Title : കടുംകെട്ട് 5 [Arrow]
ഭാര്യ ജലജ, അത് ഇവരുടെ മകൻ നന്ദൻ, പിന്ന അർജുനെ പ്രത്തേകം പരിചയപ്പെടുതെണ്ട കാര്യം ഇല്ലല്ലോ "
അച്ഛനും ഞങ്ങൾ എല്ലാരേം പരിചയപ്പെടുത്തി. അന്നേരം ഒരു പെണ്ണ് ജനലിന്റെ അടുത്ത് വന്ന് എത്തി നോക്കി അവളുടെ പെങ്ങൾ ആവണം. ഞാൻ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ഞാനും ഒരു ചിരി വരുത്തി. പിന്നെ കയ്യിൽ ഒരു ട്രേയും ചായയും ഒക്കെ ആയി അവൾ വന്നു ആരതി. ചുരിദാർ ആണ് വേഷം, അവൾ വന്നു ട്രേ എന്റെ നേരെ നീട്ടി. ഞാൻ ചായ എടുത്തിട്ട് അവളെ ഒന്ന് നോക്കി, കരിമഷി എഴുതിയ ആ ഉണ്ടകണ്ണ് കൊണ്ട് അവൾ കത്തുന്ന ഒരു നോട്ടം നോക്കി uff നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നിയത് പോലെ. വാട്ട് ദ....
അച്ചുന്റെ അമ്മയ്ക്കും ആന്റിക്കും അങ്കിളിനും എല്ലാം അവളെ ഇഷ്ടമായി എന്നെ എനിക്ക് മനസ്സിലായി. അച്ഛനും നന്ദുവും അവളെ മുന്നേ കണ്ടിട്ടുണ്ടല്ലോ. ഞാൻ വീട്ടിൽ പറഞ്ഞ കഥ തന്നെ അവിടേയും അവതരിപ്പിച്ചു. അവളുടെ വീട്ടുകാരും ഏകദേശം ഫ്ലാറ്റ് ആയി.
" പറഞ്ഞല്ലോ, കല്യാണം പെട്ടന്ന് നടത്തണം. ഇവന് 24 വയസു കഴിയുന്നതിനു മുന്നേ നടത്തണം എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്. ഞങ്ങൾ നിങ്ങളെ നിർബന്ധിക്കുകയാണ് എന്ന് വിചാരിക്കരുത്. നിങ്ങൾക്കും പൂർണസമ്മതം ആണെങ്കിൽ, ജാതകം ഒക്കെ ചേർന്നാൽ മാത്രം " അച്ഛൻ.
" അത് ആരു ഇപ്പൊ പഠിക്കുക അല്ലേ പെട്ടന്ന് ഒരു കല്യാണം എന്ന് ഒക്കെ പറയുമ്പോൾ. പിന്നെ എനിക്ക് സമ്പാദ്യം എന്ന് പറയാൻ വലുതായി ഒന്നുമില്ല ഈ വീട് മാത്രമേ ഉള്ളു, കുറെ നാളു മുന്നേ എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോ കുറച്ചു കടങ്ങൾ വന്നു വീട് പണയം വെക്കേണ്ടി വന്നു. ബാധ്യതകൾ ഒക്കെ കുറേശെ തീർക്കുന്നതെ ഉള്ളു അത് സാറിന് അറിയാല്ലോ " അവളുടെ അച്ഛൻ അവരുടെ അവസ്ഥ പറഞ്ഞു.
" അതിന് കല്യാണം കഴിഞ്ഞും പഠിക്കാം അല്ലോ, എനിക്കും ഒരു മോള് ഉണ്ട് അവളെ പഠിപ്പിക്കുന്ന കൂടെ ആരതിയെയും പഠിപ്പിക്കും ആരതിക്ക് ഇഷ്ടം ഉള്ളത്ര പഠിക്കാം. പിന്നെ ഡവറി അത് ഞങ്ങൾക്ക്
💬 Comments
View all comments