0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2064
വേണ്ട ഈ മോളെ മാത്രം ഇങ്ങ് തന്നാൽ മതി. തീരുമാനം പറയേണ്ടത് ആരതി ആണ് " അച്ഛൻ അത് പറഞ്ഞിട്ട് ആരതിയെ നോക്കി ഒപ്പം ബാക്കി ഉള്ളവരും. " ഒരു തീരുമാനം പറയുന്നതിന് മുന്നേ എനിക്ക് ആരതിയുമായി ഒന്ന് സംസാരിക്കണം. " അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാരോടും ആയി പറഞ്ഞു. " അതിനെന്താ, മോള് അർജുനേം കൂട്ടി റൂമിലേക്ക് ചെല്ലൂ " അവളുടെ അച്ഛൻ പറഞ്ഞു. അവൾ മുകളിലത്തെ നിലയിലേക്ക് പോയി പുറകെ ഞാനും. ഞങ്ങൾ അവളുടെ റൂമിൽ ആണ് ചെന്ന് നിന്നത്. അകത്തു കയറി ഞാൻ ആ ഡോർ ക്ലോസ് ചെയ്തു. അന്നേരം അവൾ ഒന്ന് ഭയന്നു എന്ന് ഉറപ്പ്. " ആരതി " ഞാൻ അടുത്ത് ചെന്ന് വിളിച്ചു. എന്താ എന്ന് ചോദികും പോലെ അവൾ എന്നെ നോക്കി. " എടോ എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നേരത്തെ പറഞ്ഞില്ലേ കുറെ നാളായി നീ എന്റെ മനസ്സിൽ നിന്ന് മായുന്നില്ല, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല, നീ എപ്പോഴും എന്റെ കണ്മുന്നിൽ വേണം എന്ന് ഒരു തോന്നൽ, will you മാരി മി?? " ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ?? " നിന്നെ ഞാൻ കെട്ടിക്കോട്ടെ പെണ്ണെ, എന്റെ നല്ല പാതി ആവാൻ നിനക്ക് സമ്മതം ആണോ, ആണേലും ഇല്ലേലും നിന്നെ ഞാൻ കെട്ടും കെട്ടി കൂടെ പൊറുപ്പിക്കും, നിന്നെ എന്റെ കണ്ണിന്റെ മുന്നിൽ വേണം എന്തിനാന്ന് അറിയോ??? എന്തിനാണ്ന്ന് അറിയാമോ എന്ന്?? നീ എന്റെ അടുത്ത് ഉണ്ടങ്കിൽ അല്ലേ എനിക്ക് നീ ചങ്ക് പൊട്ടി കരയുന്നത് കൺകുളിർക്കെ കാണാൻ പറ്റൂ,
നിന്നെ കെട്ടിയിട്ട് ഞാൻ എന്റെ കാൽക്കീഴിൽ ഇട്ടു ചവിട്ടി അരക്കും നല്ല പോലെ കരയിക്കും അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് ഞാൻ കരഞ്ഞതിന്റെ പത്തിരട്ടി നിന്നെ കൊണ്ട് ഞാൻ കരയിക്കും. കണ്ണീർ കുടിപ്പിക്കും. എന്നാലേ.. എന്നാൽ മാത്രേ എന്റെ ഉള്ളിൽ കത്തുന്ന തീ കെടു. ആ കനൽ കെടുത്താൻ നിന്റെ

💬 Comments

View all comments