0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2114
ഉള്ളിലെ മഞ്ഞ് ഉരുകിതുടങ്ങി യെന്നോ?? അതിന് ഉരുകാൻ മഞ്ഞ് ഒന്നുമില്ല പാറയാണ് കരിമ്പാറ പോലെ ഉറച്ച പക. പക്ഷെ ഇന്നലെ രാത്രി ഞാൻ ഇതിനും മാത്രം ടെൻഷൻ അടിച്ചത് എന്തിനാണ്?? ഇനി ഇവർ ഒക്കെ പറഞ്ഞത് സത്യം ആണോ?? അല്ല ഒരിക്കലും ഇല്ല ഇവളോട് ഉള്ള എന്റെ പക ഒരിക്കലും ഒടുങ്ങില്ല. " ഇത് ഞാൻ അറിഞ്ഞിരുന്ന, സ്നേഹിച്ചിരുന്ന എന്റെ ചേട്ടായി, എനിക്ക് ഇനി നിങ്ങളെ കാണണ്ട " " നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇനിയും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്, എന്റെ മകൻ ചത്തു എന്ന് കരുതിക്കോളാം " അച്ചുവിന്റെയും അച്ഛന്റെയും വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു. കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖവും അപമാനഭാരത്താൽ താഴ്ന്നു പോയ അച്ഛന്റെ മുഖവും എന്റെ മുന്നിലേക്ക് ഓടി വന്നു. ഇതിനൊക്കെ കാരണം ആയ അവളുടെ മുഖവും. ഒരു അല്പം മുൻപ് അവരെ ആറിതുടങ്ങിയിരുന്ന പകയുടെ കനൽ എന്നിൽ വീണ്ടും പൂർവാധികം ശക്തിയോടെ ആളി കത്തി. *** " ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം " ആരോ കുലുക്കി വിളിച്ചപ്പോഴാണ് പണ്ടത്തെ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്. " ചീ വിടെടി " പെട്ടന്ന് അത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവളുടെ കയ്യ് തട്ടി മാറ്റിക്കൊണ്ട് അലറി. ആതു എന്റെ മട്ടും ഭാവവും കണ്ട് പേടിച്ചു പിറകിലേക്ക് ആഞ്ഞു, ഞെട്ടിതരിച്ചു നിന്ന് പോയി. തുടരും

💬 Comments

View all comments