0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 2113
ആഹാ, ഇപ്പൊ നിന്നെ കാണാൻ എന്ത് ഭംഗി ആണെന്നോ. നിന്നെ ഇങ്ങനെ വീണ്ടും വീണ്ടും കാണാൻ ആ ഞാൻ ആഗ്രഹിക്കുന്നത്. നീ കല്യാണത്തിന് അങ്ങ് സമ്മതിച്ചേക്ക് ആരതി വെറുതെ എന്തിനാ നിന്റെ കുടുംബത്തിനെ കണ്ണീർ കുടുപ്പിക്കുന്നത്, എനിക്ക് നീ കരഞ്ഞു കാണണം എന്നെ ഉള്ളു അവർ കരയണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, നീ ആഗ്രഹിക്കുന്നുണ്ടോ?? ഇപ്പൊ അവരുടെ സന്തോഷം നിന്റെ കയ്യിൽ ആണ്, നീ ഈ കല്യാണത്തിന് സമ്മതിച്ചേക്ക് സമ്മതിച്ചാൽ അവരുടെ മുന്നിൽ ഞാൻ നിന്റെ സ്നേഹനിധി ആയ ഭർത്താവും നല്ലൊരു മരുമകനും ഒക്കെ ആയിരിക്കും. നമ്മൾ തമ്മിൽ ഉള്ളത് നാലു ചുമരുകൾക്ക് വെളിയിൽ പോവില്ല. ഞാൻ ഗ്യാരന്റി " ഞാൻ ഇത്രയും പറഞ്ഞിട്ട് തിരികെ നടന്നു അവൾ പ്രതീക്ഷികൾ കെട്ട് തളർന്നിരുന്നു. " ഞാൻ താഴെ ചെന്ന് നിനക്ക് സമ്മതം ആണെന്ന് പറയാൻ പോവുകയാ നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ, ഇല്ല എനിക്ക് അറിയാം നിനക്ക് നിന്റെ ഫാമിലി എത്ര മാത്രം പ്രിഷ്യസ് ആണെന്ന് "
അവൾക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു ഞാൻ ആ റൂമിന് വെളിയിൽ ഇറങ്ങി. പിന്നീട് എല്ലാം ശടപടേന്ന് ആയിരുന്നു. പെണ്ണിനെ കാണാൻ തറവാട്ടിൽ നിന്ന് മുത്തശ്ശിയും ഇളയച്ഛൻമാരും കുടുംബവും ഒക്കെ വന്നു കല്യാണത്തിന് മുന്നേ ഉള്ള ചടങ്ങുകൾ ഒക്കെ ഗംഭീരമായി തന്നെ നടത്തി. ഇതിന്റെ ഇടക്ക് അച്ചുവിന് പൂർണമായി വിശ്വാസം വരാൻ ആരതിയുടെ കൂടെ ഡേറ്റിംഗ് ഒക്കെ നടന്നു. അവളും ഗംഭീരമായി അഭിനയിച്ചു തള്ളി. അവസാനം രണ്ടു ദിവസം മുൻപ് അവളുടെ കഴുത്തിൽ ഞാൻ താലിയുടെ കടുംകെട്ട് മുറുക്കി. ഇന്ന് നല്ല ഒരു മരുമകൻ ആയി ഞാൻ ഇവളുടെ വീട്ടിൽ ഇരിക്കുന്നു. ഞാൻ എന്റെ വാക്ക് പാലിച്ചു. വീട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ അവളെ പൊന്ന് പോലെ നോക്കുന്ന ഭർത്താവ് ആണ്. ഇതെല്ലാം ഒരു അഭിനയം മാത്രം ആണ് അല്ലാതെ ഇവളുടെ അച്ഛൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ കണ്ടത് അവളോട്‌ ഉള്ള സ്നേഹം ഒന്നും അല്ല, അങ്ങനെ ആവാൻ ഒരു സാധ്യതയും ഇല്ല. നന്ദു എന്താ പറഞ്ഞത്, എന്റെ

💬 Comments

View all comments