0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
" വല്ല പത്രത്തിൽ നിന്നും ചൂണ്ടിയത് ആവും " ഞാൻ നന്ദു ന്റെ ചെവിയിൽ പറഞ്ഞു. അവൻ ചിരിച്ചു. ഇത് കേട്ട അച്ചു എന്റെ തുടയിൽ നുള്ളി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. " ഇയാൾ മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം ഇവ ഒക്കെ അനുഭവിക്കാൻ അറിഞ്ഞോ അറിയാതെയോ ഒരു നാരി തന്നെ ആവും കാരണം ആയി വരുക " പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി. അവളുടെ മുഖം എന്റെ ഉള്ളിലേക്ക് ഓടി എത്തി. എന്റെ കണ്ണിൽ പകയുടെ കനൽ ആന്തി. പെട്ടെന്ന് അയാൾ എന്നെ ഒരു നോട്ടം നോക്കി. അയാൾക്ക് എന്തൊ മനസ്സിലായത് പോലെ. " മൃത്യു യോഗം പോലും കാണുന്നുണ്ട്, ജാതകക്കാരൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ 25 വയസ് താണ്ടു " അയാൾ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി. " ഇതിന് പ്രതിവിധി ഒന്നുമില്ലെ ?? " എന്റെ രണ്ടാനമ്മ ആണ്. " മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം എന്ന് അല്ലേ, നാരിശ്യപം പേറുന്ന ഇയാക്ക് ആ ദോഷം മാറണം എങ്കിൽ, ഒരു പെണ്ണ് തന്നെ വിചാരിക്കണം. അവൾ ഇയാളുടെ ജീവിതത്തിലേക്ക് കടന്ന് വരണം. ഇരുപത്തി നാലാം വയസ്സ് കഴിയുന്നതിനു മുന്നേ ഇയാൾ വിവാഹിതൻ ആവണം " എന്തോ ആലോചിച്ചു ഗാഢമായ ചിരിയോടെ അയാൾ പറഞ്ഞു. അത് കേട്ട് കൂടുതൽ ഞെട്ടിയത് ഞാൻ ആണ്. കല്യാണം ഒരുപെണ്ണിനെ ഞാൻ എന്റെ തലയിൽ കെട്ടിവെക്കണം പോലും. നടുക്കൂല്ല. ഞാൻ അച്ഛനെ കത്തുന്ന ഒരു നോട്ടം നോക്കി. പക്ഷെ അച്ഛൻ എന്തോ തീരുമാനിച്ചു

💬 Comments

View all comments