Chapter Title : കടുംകെട്ട് 5 [Arrow]
ഉറപ്പിച്ച മട്ടിൽ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പെട്ടിരിക്കുന്നു അല്ലേൽ ഈ മനുഷ്യൻ എന്നെ പെടുത്തി ഇരിക്കുന്നു.
പെട്ടന്ന് ആണ് എനിക്ക് മറ്റൊരു ആംഗിൾ തോന്നിയത്. ഇന്നത്തെ ദിവസം കൊള്ളാം ഞാൻ തേടി നടന്നത് ഒക്കെ എന്നെ തേടി വരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്ക പറയില്ലേ അതേപോലെ ഒരു ഐറ്റം. ആരതി. അവൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നതിലും നല്ലത് അല്ലേ ഒരു താലി ചരടിൽ കെട്ടി അവളെ ഇവിടെ ഇട്ടു ചവിട്ടി അരക്കുന്നത്. ഇതാണ് പറ്റിയ വഴി. അവളെ നരകം എന്ത് ആണെന്ന് ഞാൻ കാണിച്ചു കൊടുക്കും. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ ഇവരെ എങ്ങനെ കൺവിൻസ് ചെയ്യും. അവളെ സമ്മതിക്കാൻ ഉള്ള പെർഫെക്ട് പ്ലാൻ എന്റെ കയ്യിൽ ഉണ്ട്.
" ശരി ഞാൻ കല്യാണത്തിന് സമ്മതിക്കാം, പക്ഷെ കല്യാണം കഴിക്കുവാണേൽ എന്റെ മനസ്സിൽ ഒരാൾ ഉണ്ട് അവളെ മാത്രം. അത് പറ്റില്ല എങ്കിൽ പിന്നെ എന്നെ നിർബന്ധിക്കരുത് " ഞാൻ അത് പറഞ്ഞപ്പോ എല്ലാർക്കും അത്ഭുതം ആർക്കും അവരുടെ കാതുകളെ വിശ്വസിക്കാൻ ആയില്ലന്ന് തോന്നുന്നു.
" ആൾ ആരാ?? " അച്ചു ആണ് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
" ആരതി " ഞാൻ അത് പറഞ്ഞപ്പോ നന്ദുവും അച്ചുവും ഒഴികെ എല്ലാരും ഞെട്ടി. അവർക്ക് രണ്ടുപേർക്കും ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഏകദേശ ഊഹം കിട്ടിയിരിക്കണം.
" ആരതി?? ഏത് അന്ന് നിനക്ക് എതിരെ സാക്ഷി പറഞ്ഞ ആ പെണ്ണോ?? അത് വേണ്ട
💬 Comments
View all comments