Chapter Title : കടുംകെട്ട് 5 [Arrow]
" അച്ഛൻ ആണ്.
അച്ഛൻ അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. പുള്ളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
" അപ്പൊ, കാരാഗൃഹ വാസം കഴിഞ്ഞു അല്ലേ, അതിന് കാരണക്കാരി ആയ ഒരു പെണ്ണും ഉണ്ട്. ഇയാൾ ഇപ്പൊ കെട്ടണം എന്ന് പറഞ്ഞത് ആ പെണ്ണിനെ ആണെങ്കിൽ അത് നടത്തി കൊടുക്കാൻ നോക്കുക. എല്ലാം വിധി പോലെയെ വരൂ " എന്നും പറഞ്ഞു അയാൾ തന്റെ തോൾ സഞ്ചിയിൽ അവിടെ ഇരുന്ന പലകയും മറ്റും എടുത്തു വെച്ച് എഴുന്നേറ്റു. അച്ഛൻ കൊടുത്ത നോട്ടുകളിൽ നിന്ന് ഒരു നൂറുരൂപ നോട്ട് മാത്രം വാങ്ങി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ആ മനുഷ്യൻ പുറത്തേക്ക് നടന്നു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ട് വിടാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.
" അല്ല ചേട്ടായി, എന്താണ് ഉദ്ദേശം?? കല്യാണം കഴിക്കുവാണേൽ ആ ചേച്ചിയെ മാത്രേ കെട്ടു എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും അവരും സമ്മതിക്കില്ല, അപ്പൊ കല്യാണം എന്ന കടമ്പയിൽ നിന്ന് ഒഴിയാം എന്നാണോ പ്ലാൻ ചെയ്യുന്നത്. അതോ വേറെ എന്തെങ്കിലും ഹിഡൻ അജണ്ട വല്ലതും ഉണ്ടോ?? " അദ്ദേഹം പോയതും അച്ചു തന്റെ ചോദ്യങ്ങളുടെ കെട്ട് അഴിച്ചു. ഇത് ഞാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലെകിൽ എന്റെ കയ്യ് വിട്ടു പോവും.
" ഹിഡ്ഡൻ അജണ്ട?? അങ്ങനെ വലിയ അജണ്ട ഒന്നും ഇല്ല. ഐ തിങ്ക് ആം ഇൻ ലൗ "
" വാട്ട് ദ...
ചേട്ടായി, ഡോണ്ട് മേക്ക് മി
💬 Comments
View all comments