0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
ലാഫ് " അച്ചു. " അതെന്താ എനിക്ക് പ്രണയിച്ചു കൂടെ?? സത്യം പറയാല്ലോ അന്ന് അവളെ കണ്ടത് മുതൽ എപ്പോഴും അവളുടെ ചിന്തകൾ ആണ് മനസ്സിൽ. ഞാൻ ആദ്യം ഓർത്തത് എന്നെ തല്ലിയത് കൊണ്ട് എനിക്ക് അവളോട്‌ തോന്നുന്ന വെറുപ്പ് ആണ് എന്നാ അല്ലെകിൽ അത് ആണ് കാര്യം എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഹേറ്റർഡ് അല്ല എനിക്ക് അവളോട്‌ തോന്നുന്ന ഫീലിംഗ്സ്, അവളെ കുറിച്ച് ഓർക്കുമ്പോ ഒക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കും, മനസ്സിൽ വല്ലാത്ത സന്തോഷം വന്നു നിറയും ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിയും. ഇതിന് ഒക്കെ കാരണം എന്ത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ല. ഞാൻ ഒരു പെണ്ണിനെ കാണുമ്പോ ഇപ്പൊ അവളുമായി ആണ് കമ്പയർ ചെയ്യുന്നത്, കണ്ണ് അവളുടെ പോലെ ആണോ പുഞ്ചിരി അങ്ങനെ ആണോ മുടി അത്രേ ഉണ്ടോ നിറം അവളുടെ പോലെ സ്വർണവർണം ആണോ അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് അത് സമ്മതിച്ചു തരാൻ എന്റെ ഈഗോ അനുവദിചില്ല. അത് കൊണ്ട് ആ ഞാൻ അവളോട്‌ റഫ് ആയി പെരുമാറിയത്. പക്ഷെ എപ്പഴോ അതിരു കടന്ന് പോയി. മനഃപൂർവം അല്ല. അന്ന് എനിക്ക് എതിരെ സാക്ഷി പറഞ്ഞപ്പോ എനിക്ക് അവളോട്‌ ദേഷ്യം ആയിരുന്നു പക്ഷെ മനസ്സ് ശാന്തം ആയപ്പോ എല്ലാം ഇരുത്തി ആലോചിച്ചപ്പോൾ അവൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല ന്ന് എനിക്ക് മനസ്സിലായി. അവളെയും അവൻ ചതിച്ചത് അല്ലേ. അവൾ തന്റെ കൂട്ടുകാരിയെ ദ്രോഹിക്കാൻ ശ്രമിച്ച ഒരാളെ എതിർക്കുക മാത്രം

💬 Comments

View all comments