Chapter Title : കടുംകെട്ട് 5 [Arrow]
ജാതകം ഒക്കെ ചേർന്നാൽ മാത്രം " അച്ഛൻ.
" അത് ആരു ഇപ്പൊ പഠിക്കുക അല്ലേ പെട്ടന്ന് ഒരു കല്യാണം എന്ന് ഒക്കെ പറയുമ്പോൾ. പിന്നെ എനിക്ക് സമ്പാദ്യം എന്ന് പറയാൻ വലുതായി ഒന്നുമില്ല ഈ വീട് മാത്രമേ ഉള്ളു, കുറെ നാളു മുന്നേ എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോ കുറച്ചു കടങ്ങൾ വന്നു വീട് പണയം വെക്കേണ്ടി വന്നു. ബാധ്യതകൾ ഒക്കെ കുറേശെ തീർക്കുന്നതെ ഉള്ളു അത് സാറിന് അറിയാല്ലോ " അവളുടെ അച്ഛൻ അവരുടെ അവസ്ഥ പറഞ്ഞു.
" അതിന് കല്യാണം കഴിഞ്ഞും പഠിക്കാം അല്ലോ, എനിക്കും ഒരു മോള് ഉണ്ട് അവളെ പഠിപ്പിക്കുന്ന കൂടെ ആരതിയെയും പഠിപ്പിക്കും ആരതിക്ക് ഇഷ്ടം ഉള്ളത്ര പഠിക്കാം. പിന്നെ ഡവറി അത് ഞങ്ങൾക്ക് വേണ്ട ഈ മോളെ മാത്രം ഇങ്ങ് തന്നാൽ മതി. തീരുമാനം പറയേണ്ടത് ആരതി ആണ് " അച്ഛൻ അത് പറഞ്ഞിട്ട് ആരതിയെ നോക്കി ഒപ്പം ബാക്കി ഉള്ളവരും.
" ഒരു തീരുമാനം പറയുന്നതിന് മുന്നേ എനിക്ക് ആരതിയുമായി ഒന്ന് സംസാരിക്കണം. " അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാരോടും ആയി പറഞ്ഞു.
" അതിനെന്താ, മോള് അർജുനേം കൂട്ടി റൂമിലേക്ക് ചെല്ലൂ " അവളുടെ അച്ഛൻ പറഞ്ഞു. അവൾ മുകളിലത്തെ നിലയിലേക്ക് പോയി പുറകെ ഞാനും. ഞങ്ങൾ അവളുടെ റൂമിൽ ആണ് ചെന്ന് നിന്നത്. അകത്തു കയറി ഞാൻ ആ ഡോർ ക്ലോസ് ചെയ്തു. അന്നേരം അവൾ ഒന്ന് ഭയന്നു എന്ന് ഉറപ്പ്.
" ആരതി " ഞാൻ അടുത്ത് ചെന്ന്
💬 Comments
View all comments