0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.3K
എതിർപ്പ് ഒന്നും ഇല്ലല്ലോ, ഇല്ല എനിക്ക് അറിയാം നിനക്ക് നിന്റെ ഫാമിലി എത്ര മാത്രം പ്രിഷ്യസ് ആണെന്ന് "
അവൾക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു ഞാൻ ആ റൂമിന് വെളിയിൽ ഇറങ്ങി. പിന്നീട് എല്ലാം ശടപടേന്ന് ആയിരുന്നു. പെണ്ണിനെ കാണാൻ തറവാട്ടിൽ നിന്ന് മുത്തശ്ശിയും ഇളയച്ഛൻമാരും കുടുംബവും ഒക്കെ വന്നു കല്യാണത്തിന് മുന്നേ ഉള്ള ചടങ്ങുകൾ ഒക്കെ ഗംഭീരമായി തന്നെ നടത്തി. ഇതിന്റെ ഇടക്ക് അച്ചുവിന് പൂർണമായി വിശ്വാസം വരാൻ ആരതിയുടെ കൂടെ ഡേറ്റിംഗ് ഒക്കെ നടന്നു. അവളും ഗംഭീരമായി അഭിനയിച്ചു തള്ളി. അവസാനം രണ്ടു ദിവസം മുൻപ് അവളുടെ കഴുത്തിൽ ഞാൻ താലിയുടെ കടുംകെട്ട് മുറുക്കി. ഇന്ന് നല്ല ഒരു മരുമകൻ ആയി ഞാൻ ഇവളുടെ വീട്ടിൽ ഇരിക്കുന്നു. ഞാൻ എന്റെ വാക്ക് പാലിച്ചു. വീട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ അവളെ പൊന്ന് പോലെ നോക്കുന്ന ഭർത്താവ് ആണ്. ഇതെല്ലാം ഒരു അഭിനയം മാത്രം ആണ് അല്ലാതെ ഇവളുടെ അച്ഛൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ കണ്ടത് അവളോട്‌ ഉള്ള സ്നേഹം ഒന്നും അല്ല, അങ്ങനെ ആവാൻ ഒരു സാധ്യതയും ഇല്ല. നന്ദു എന്താ പറഞ്ഞത്, എന്റെ ഉള്ളിലെ മഞ്ഞ് ഉരുകിതുടങ്ങി യെന്നോ?? അതിന് ഉരുകാൻ മഞ്ഞ് ഒന്നുമില്ല പാറയാണ് കരിമ്പാറ പോലെ ഉറച്ച പക. പക്ഷെ ഇന്നലെ രാത്രി ഞാൻ ഇതിനും മാത്രം ടെൻഷൻ അടിച്ചത് എന്തിനാണ്?? ഇനി ഇവർ ഒക്കെ പറഞ്ഞത് സത്യം ആണോ?? അല്ല ഒരിക്കലും ഇല്ല ഇവളോട് ഉള്ള എന്റെ പക ഒരിക്കലും ഒടുങ്ങില്ല. " ഇത് ഞാൻ

💬 Comments

View all comments