Chapter Title : കടുംകെട്ട് 5 [Arrow]
ഇറങ്ങും, പോലീസ് സ്റ്റേഷനിൽ പോയിട്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോണില്ല, എന്നെ അറസ്റ്റ് ചെയ്ത ആ പോലീസ് കാരൻ അല്ല ഇപ്പൊ ഇവിടെത്തേ സ്റ്റേഷനിൽ ഇൻചാർജ്, ഇപ്പൊ ഉള്ള ആൾ ആദർശത്തേക്കാൾ കാശിനെ സ്നേഹിക്കുന്ന ആൾ ആ എന്റെ ഒപ്പമേ നിൽക്കു.
നിന്നെ മാത്രം അല്ല നിന്റെ മൊത്തം കുടുംബത്തെ ഞാൻ വേട്ടയാടും. അച്ഛനെ കൊണ്ട് എന്തിനാ നിന്നെ ജനിപ്പിച്ചത് എന്ന് ഓർത്ത് കരയിപ്പിക്കും. നിനക്ക് പ്രീയപ്പെട്ടത് ഓരോന്ന് ഓരോന്നായി ഞാൻ പിഴുത് എറിയും " ഞാൻ ഇതൊക്കെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ ദാരയായി ഒഴുകി. എന്റെ മനസ്സ് ഒന്ന് കുളിർത്തു.
" ആഹാ, ഇപ്പൊ നിന്നെ കാണാൻ എന്ത് ഭംഗി ആണെന്നോ. നിന്നെ ഇങ്ങനെ വീണ്ടും വീണ്ടും കാണാൻ ആ ഞാൻ ആഗ്രഹിക്കുന്നത്.
നീ കല്യാണത്തിന് അങ്ങ് സമ്മതിച്ചേക്ക് ആരതി വെറുതെ എന്തിനാ നിന്റെ കുടുംബത്തിനെ കണ്ണീർ കുടുപ്പിക്കുന്നത്, എനിക്ക് നീ കരഞ്ഞു കാണണം എന്നെ ഉള്ളു അവർ കരയണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, നീ ആഗ്രഹിക്കുന്നുണ്ടോ?? ഇപ്പൊ അവരുടെ സന്തോഷം നിന്റെ കയ്യിൽ ആണ്, നീ ഈ കല്യാണത്തിന് സമ്മതിച്ചേക്ക് സമ്മതിച്ചാൽ അവരുടെ മുന്നിൽ ഞാൻ നിന്റെ സ്നേഹനിധി ആയ ഭർത്താവും നല്ലൊരു മരുമകനും ഒക്കെ ആയിരിക്കും. നമ്മൾ തമ്മിൽ ഉള്ളത് നാലു ചുമരുകൾക്ക് വെളിയിൽ പോവില്ല. ഞാൻ ഗ്യാരന്റി " ഞാൻ ഇത്രയും പറഞ്ഞിട്ട് തിരികെ നടന്നു അവൾ പ്രതീക്ഷികൾ കെട്ട് തളർന്നിരുന്നു.
" ഞാൻ താഴെ ചെന്ന് നിനക്ക് സമ്മതം ആണെന്ന് പറയാൻ പോവുകയാ നിനക്ക്
💬 Comments
View all comments