0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1983
നല്ല ഒരു ഇമേജ് കിട്ടി " ചാന്ദിനി മിസ്സ്‌ ആണ് അവർ വീണ്ടും വാ നിറച്ച് എന്തൊക്കയോ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാതെ നന്ദുവിനെ നോക്കി. ആൾ കലിപ്പിൽ ആണെന്ന് അവന്റെ മുഖം കണ്ടപ്പോ മനസ്സിലായി. എപ്പോഴും ആ മുഖത് ഉണ്ടാവാറുള്ള ആ ചിരി മാഞ്ഞിരിക്കുന്നു. പകരം വല്ലാത്ത വന്യത നിറഞ്ഞിരിക്കുന്നു. നന്ദു അവിടെ നിന്ന് എഴുന്നേറ്റു പുറത്തേക്ക് പോവാൻ പോകുകയാണ്. ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി. " എങ്ങോട്ടാ?? " ഞാൻ ചോദിച്ചു. " നീ കിടന്നോ ഞാൻ ഇപ്പൊ വരാം " അവൻ എന്റെ പിടുത്തം വിടുവിപ്പിച്ചു കൊണ്ട് നന്ദു പറഞ്ഞു. അവന്റെ ഉദ്ദേശം എന്താണ്ന്ന് എനിക്ക് അറിയാവുന്ന കൊണ്ടും ഞാൻ എന്നല്ല ആര് തടഞ്ഞാലും അവൻ നിൽക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും ഞാൻ എന്റെ പിടുത്തം വിട്ടു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവന്റെ ചുണ്ടിന്റെ കോണിലും ഒരു ചിരി വിടർന്നു ഗാഢമായ വന്യമായ ഒരു പുഞ്ചിരി. അവൻ റൂമിൽ നിന്ന് പുറത്തേക്ക് പോയി. " കണ്ടോ കണ്ടോ ഞാൻ പറയുന്നതിന് പുല്ലു വില ഇവൻ തരുന്നുണ്ടോ?? " ചാന്ദിനി മിസ്സ്‌ ഞാൻ അവരെ മൈൻഡ് ചെയ്യുന്നില്ലന്ന് കണ്ടപ്പോ സൈമൺ സാറിനെ നോക്കി പറഞ്ഞു. " മിസ്സേ ഇത് ഇപ്പൊ വിട് നമുക്ക് കോളജിൽ ചെന്നിട്ട് ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം " സൈമൺ സർ പറഞ്ഞപ്പോ മിസ്സ്‌ ഒന്ന് അടങ്ങി. ഞാനും എഴുന്നേറ്റു പുറത്തേക്ക് പോയി. " ഡാ നീ എവിടെ പോകുവാ?? " മിസ്സ്‌ ഞാൻ മൈൻഡാതെ പുറത്തേക്ക് പോന്നു. എല്ലാരും എന്നെ തന്നെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി ഒരു പക്ഷെ ആദ്യമായി എല്ലാരുടേം മുന്നിൽ വെച്ച് തോറ്റു പോയത് കൊണ്ടുള്ള തോന്നൽ ആവും, എന്നാലും എനിക്ക് അത് പിടിച്ചില്ല. ഞാൻ ആ ക്യാമ്പസിൽ നിന്ന് പുറത്ത് ഇറങ്ങി. " ചേട്ടാ സിഗരറ്റ് ഉണ്ടോ?? " ഞാൻ പുറത്ത് കണ്ട ഒരു കടയിൽ കയറി ഒരു സിഗരറ്റ് വാങ്ങി. " മോനെ ഇവിടെ നിന്ന് വലിക്കരുത്, കടയുടെ പുറകിലേക്ക് ചെല്ല്. " സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിക്കാൻ തുടങ്ങിയ എന്നോട് അയാൾ പറഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നപ്പോ അവിടെ മൂന് പേർ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു അവന്മാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ഒരു

💬 Comments

View all comments