0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1950
ഇവിടെ ഇല്ലാത്ത ഗ്യാപ്പിൽ എന്റെ റോമിയോയെ തട്ടി എടുത്ത തന്നോട് ഞാൻ അത്ര പെട്ടന്ന് ക്ഷമിക്കും എന്ന് വിചാരിക്കരുത്, ശിക്ഷ ആയിട്ട് ഞാൻ പോണ വരെ എനിക്ക് കമ്പനി തരണം, എന്ത് പറയുന്നു?? " മുഖത്ത് ഒരു ഗൗരവം വരുത്തി കൊണ്ട് അവൾ പറഞ്ഞു. " ഡൺ " ഞാൻ പറഞ്ഞപ്പോ ഗൗരവം ഒക്കെ കളഞ്ഞു നല്ല പുഞ്ചിരിയോടെ അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു. " എന്നാ വാ നമുക്ക് കിടക്കാം " എന്നും പറഞ്ഞു അവൾ എന്നെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അച്ചു വിന്റെ റൂമിലേക്ക്‌ നടന്നു.
" അതേ പൊന്നുമോൻ ഇനി രണ്ട് ആഴ്ച പട്ടിണി ആണുകേട്ടോ, ഞാൻ പോണവരെ ഭാര്യയുടെ കൂടെ കുത്തിമറിയാം എന്ന് വിചാരിക്കണ്ട, വല്ല തലയിണയും കെട്ടിപ്പിടിച്ചു കിടന്നാ മതി " പുള്ളിയെ നോക്കി അത്രയും പറഞ്ഞിട്ട് കെട്ടിയോൻ വയലന്റ് ആവുന്നതിനു മുന്നേ അഞ്ചു എന്നെയും വിളിച്ചോണ്ട് ഓടി. " നല്ലത് പോലെ വിയർത്തിട്ടുണ്ട്, ഞാൻ ഒന്ന് മേല്കഴുകിട്ടു വരാം " റൂമിൽ എത്തിയപ്പോൾ അഞ്ജുവിനോട് ഞാൻ പറഞ്ഞു. " ഇവിടെ ബാത്‌റൂം ഉണ്ടല്ലോ, നിങ്ങളുടെ റൂമിൽ എന്തിനാ പോണേ?? " അഞ്ചു. " ഡ്രസ്സ് മാറണ്ടേ?? " ഞാൻ അത് പറഞ്ഞപ്പോ അഞ്ചു ഒരു കള്ള ചിരിയോടെ എന്നെ നോക്കി. " എന്താണ് ഉദ്ദേശം എന്നൊക്ക മനസ്സിലായി, ഇനി ഓരോന്ന് പറഞ്ഞു കഷ്ട്ടപ്പെടേണ്ട, പെട്ടന്ന് സംഗതി തീർത്തിട്ട് വാ " അവൾ അത് പറഞ്ഞപ്പോ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെ ആണ് കത്തിയത്.

💬 Comments

View all comments