0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 1993
" അയ്യേ " എന്നും പറഞ്ഞ് അവളുടെ കൈയിൽ ഒന്ന് പിച്ചിയിട്ട് ഞാൻ റൂമിലേക്ക് ചെന്നു, നാക്കിന് ലൈസൻസ് ഇല്ലാത്ത പെണ്ണ്. കെട്ടിയോനും അച്ചുവും ഹാളിൽ ഇരുന്നു എന്തോ ചർച്ചയിൽ ആണ്. അച്ഛനേം അമ്മയേം കണ്ടില്ല, അച്ഛന് എന്തോ മീറ്റിങ് ഉണ്ടായിരുന്നു അത് കഴിഞ്ഞുവന്ന് അമ്മയേം കൂട്ടി എവിടെയോ പോയി എന്നാണ് അച്ചു പറഞ്ഞത്. ഞാൻ മാറാൻ ഒരു മിഡിയും ടോപ്പും ഇന്നറും എടുത്തു ബാത്‌റൂമിൽ കയറി. ഡ്രസ്സ്‌ ഒക്കെ ഊരി മാറ്റിയിട്ട് ഷവറിന്റ താഴെ നിന്നു. ദേഹത്തു വെള്ളം വീണപ്പോൾ നല്ല കുളിർ. പനി വിട്ടു മാറാത്തത് കൊണ്ട് ആവും. എന്തായാലും കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ നല്ല സുഖം. ടെൻഷനും പേടിയും ഒക്കെ കാരണം വിയർത്തുനാശം ആയിരുന്നു. അങ്ങേര് തിരിച്ചു വന്നില്ലായുന്നേൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു എന്ന് ഓർത്തപ്പോൾ വല്ലാത്ത ഒരു പേടി തോന്നി. അല്ല അങ്ങേരുടെ തന്നെ തെറ്റ് അല്ലേ എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടില്ലായിരുന്നേൽ ഇങ്ങനെ ഒക്കെ സംഭവിക്കില്ലായിരുന്നല്ലോ. എന്നിട്ട് ഒരു സോറി പോലും പറഞ്ഞില്ല മുരടൻ. ഞാൻ മേൽ ഒക്കെ കഴുകി ദേഹം ഒക്കെ തുടച്ചു. ദേഹത്ത് ഇടാറുള്ള ബോഡി ലോഷൻ ഒക്കെ ഇട്ടു. പിന്നെ ഇട്ടു മാറിയ ഇന്നറും ജീൻസും എടുത്തു മുക്കി വെച്ചു. ഷർട്ട് എടുത്തു, ദേവേട്ടൻ വാങ്ങി തന്ന ഷർട്ട്. പക്ഷെ ഇപ്പൊ... ഞാൻ ആ ഷർട്ട് എടുത്തു ഒന്ന് മണത്തു നോക്കി ഈ ഷർട്ട്ന് ഇപ്പൊ അങ്ങേരുടെ മണം ആണ് എന്റെ കെട്ടിയോന്റെ വിയർപ്പിന്റെയും ബോഡിഓഡറിന്റെയും മണം. ഞാൻ ഒന്ന് കൂടി ആ

💬 Comments

View all comments