Chapter Title : കടുംകെട്ട് 7 [Arrow]
ഗന്ധം ആസ്വദിച്ചു. അന്നേരം നേരത്തെ കെട്ടിപ്പിടിച്ചു നിന്നപ്പോൾ അനുഭവിച്ച സുഖവും സുരക്ഷിതത്വവും ഒക്കെ എനിക്ക് തോന്നി.
ഞാൻ ആ ഷർട്ട് മുക്കി വെക്കാതെ അത് തന്നെ ധരിച്ചു. മെഡിയും ഇന്നറും മാത്രമേ മറിയുള്ളു. ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി, അന്നേരം റൂമിൽ അങ്ങേര് ഉണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ അച്ചുവിന്റെ റൂമിലേക്ക് ചെന്നു.
" അല്ല ഡ്രസ്സ് മാറാൻ പോണ് എന്ന് പറഞ്ഞിട്ട് മാറിയില്ലേ " അഞ്ചു. ഞാൻ ഒന്നും പറഞ്ഞയാതെ ചിരിച്ചു കാണിച്ചു. മനസ്സിലായി എന്ന ഭാവത്തിൽ അഞ്ചു ഒന്ന് ചിരിച്ചു. ഞങ്ങൾ മൂന്നുപേരും കിടന്നു. അങ്ങേരുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.
_________________________________________
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണ് അടക്കുമ്പോ അവളുടെ മുഖം ആണ് മനസ്സിലേക്ക് വരുന്നത്. നേരത്തെ അവൾ എന്നെ കെട്ടിപിടിച്ചു നിന്നപ്പോൾ തുടങ്ങിയതാ ഈ uneasy feeling. ഞാൻ അവൾ കിടക്കാറുള്ള ദിവാൻകോട്ടിലേക്ക് നോക്കി. എന്റെ മനസ്സ് പോലെ അതും ശൂന്യം ആയിരുന്നു. ആ അഞ്ചു കാരണം ആണ് അവൾ ഇപ്പൊ ഇവിടെ ഇല്ലാത്തത്, ഓരോരോ മാരണങ്ങൾ വന്നു കയറുമല്ലോ. അഞ്ചു, അഞ്ജലി അപ്പച്ചിഅമ്മയുടെ മോള് ബാംഗ്ലൂരോ ചെന്നൈയിലോ മറ്റോ iit ലോ എന്തോ പഠിക്കുവാന്. Exam ആയോണ്ട് കല്യാണത്തിന് വന്നില്ല അത് കൊണ്ടിപ്പോ കുറ്റിയും പറിച്ച് വന്നിരിക്കുവാണു. ഇവളുടെ എന്നോട് ഉള്ള ആറ്റിട്ടുഡിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു നന്ദു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കസിൻസ്, എനിക്ക് ഇതുങ്ങളെ പണ്ടേ കാണുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അത് മൈൻഡ് ഒന്നും ചെയ്യാൻ
💬 Comments
View all comments