Chapter Title : കടുംകെട്ട് 7 [Arrow]
നിന്നില്ല.
അജു snap out, നീ ഇപ്പൊ എന്തിനാ ആരതിയെ കുറിച്ച് ഇങ്ങനെ ഓർക്കുന്നത്. ഞാൻ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു. വല്ലാത്ത ദിവസം ആയിരുന്നു ഇന്ന്. മാളിൽ വെച്ച് അച്ഛന്റെ ഒപ്പം കണ്ട ആ പെണ്ണിനെ കുറിച്ച് ഓർത്ത് മൈൻഡ് മൊത്തത്തിൽ അലമ്പ് ആയിരുന്നു. അന്നേരം ആണ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോരുന്ന വഴിക്ക് അവൾ ഓരോന്ന് ചെയ്തു എന്നെ ഇറിറ്റേറ്റ് ചെയ്തത്. ആദ്യം അവളുടെ ഫോണിൽ കളി, എനിക്ക് അത് ഇഷ്ടപെടുന്നില്ല എന്ന് മനസ്സിലായിട്ടും അവൾ അത് തന്നെ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോ അത് നിന്നു അവൾ കാറിൽ കളിക്കാൻ തുടങ്ങി. മ്യൂസിക് വെച്ചത് കുഴപ്പം ഇല്ല എന്നെ ഒരുമാതിരി ഒരു നോട്ടം, അത് എനിക്ക് പിടിച്ചില്ല. ഞാൻ അത് ഓഫ് ചെയ്തു. അവൾ വീണ്ടും വെച്ചു, ഞാൻ വീണ്ടും ഓഫ് ചെയ്തു. അന്നേരം ആണ് അവളുടെ ഒരു ഡയലോഗ്.
എന്റെ ഒപ്പം പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആണ് അത്രേ അതോടെ എന്റെ ടെമ്പർ തെറ്റി. ഞാൻ വണ്ടി ചവിട്ടി നിർത്തി. നടന്നു പോയാൽ മതി
ഇറങ്ങഡി എന്ന് പറഞ്ഞു. സത്യത്തിൽ അവളെ ഇറക്കി വിടാൻ യാതൊരു ഉദ്ദേശവും എനിക്ക് ഇല്ലായിരുന്നു. ഒന്ന് പേടിപ്പിക്കണം, ഞാൻ ഇറക്കി വിടും എന്ന് പേടിച്ച് എങ്കിലും അവൾ അടങ്ങി ഇരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ആ അഹങ്കാരതിന് കയ്യും കാലും വെച്ചവൾ അത് കേട്ട പാതി കേൾക്കാത്ത പാതി ഫൈൻ എന്നും പറഞ്ഞ് വണ്ടിയിൽ നിന്ന് ചാടിഇറങ്ങി, കലിപ്പിൽ വണ്ടിയുടെ ഡോർ നല്ല ശബ്ദത്തിൽ
💬 Comments
View all comments