Chapter Title : കടുംകെട്ട് 7 [Arrow]
വലിച്ച് അടച്ചു. അത് കൂടി ആയപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ അവളെ വിളിച്ചു വണ്ടിയിൽ കയറ്റിയാൽ ഞാൻ ഒരുമാതിരി പട്ടി ആവില്ലേ, അങ്ങനെ ഇപ്പൊ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ എനിക്ക് തോന്നിയില്ല ഞാൻ വണ്ടി ചവിട്ടി വിട്ടു. കുറച്ച് നേരം അങ്ങനെ അവിടെ നിൽക്കുമ്പോ അവൾ പഠിച്ചോളും. എത്ര ദൂരം അങ്ങനെ പോയി എന്ന് എനിക്ക് അറിയില്ല. കുറച്ചു കഴിഞ്ഞു ദേഷ്യം ഒക്കെ അടങ്ങിയപ്പോ തിരികെ വന്നു. പക്ഷെ അവിടെ അവളെ കണ്ടില്ല. അന്നേരം സത്യത്തിൽ ഞാൻ ചെറുതായി ഒന്ന് പേടിച്ചു. ഞാൻ ഇറങ്ങി അവിടെ ഒക്കെ ഒന്ന് നോക്കി. പറയാൻ പറ്റില്ല എന്നെ പേടിപ്പിക്കാൻ ആയി അവൾ ഒളിച്ചു നിൽക്കാനും സാധ്യത ഉണ്ട്. ആരോട് എങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ഈ കാട്ടുമുക്കിൽ ഒരു പട്ടികുഞ്ഞു പോലുമില്ല. ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ബെൽ മുഴുവനും അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല, Damn പിശാശിന്റ അഹങ്കാരതിന് ഒരു കുറവും ഇല്ല. കാറിൽ കയറി. വീണ്ടും ഒന്ന് കൂടി അവളെ വിളിച്ചു. അന്നേരം ആണ് അവളുടെ ഫോൺ എന്റെ കാറിൽ ഇരിക്കുന്നത് ഞാൻ കണ്ടത്. എനിക്ക് ടെൻഷൻ ആയി, തിരികെ വന്ന വഴിക്ക് ഒന്നും അവളെ കണ്ടില്ല. ഇനി തിരിച്ചു നടന്ന് കാണുമോ. ഞാൻ കുറച്ച് ദൂരം കൂടി പുറകിലേക്ക് പോകാം എന്ന് വെച്ചു. ചെലപ്പോ ഇവിടെ അൾത്താമസം ഒന്നുമില്ലാത്തത് കൊണ്ട് പാലത്തിന്റെ അപ്പുറം ഉള്ള കടയിലേക്ക് പോയിക്കാണും
ഏത് നേരത്ത് ആണ്
💬 Comments
View all comments